ഈ വര്‍ഷം വേര്‍പിരിയാന്‍ പോകുന്ന സെലിബ്രിറ്റി ജോഡികള്‍ ഇവരാണ്; സൊനാക്ഷി സിന്‍ഹ

Sonakshi-Sinha-Cute-Wallpaper

ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന പേരുകളാണ് ആലിയ ഭട്ടിന്റേയും സിദ്ധാര്‍ഥ് മല്‍ഹോത്രയുടേയും. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ‘സ്റ്റുഡന്റ് ഓഫ് ദ ഇയര്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരുടെയും സിനിമാ പ്രവേശം. പിന്നീട് ഇരുവരും ഗോസിപ്പ് കോളങ്ങളിലെ സ്ഥിര സാന്നിധ്യമായി. പൊതുചടങ്ങുകളില്‍ പോലും ഇരുവരും ഒന്നിച്ച് പോകാന്‍ തുടങ്ങി. അതോടെ ഇരുവരും പ്രണയത്തിലാണെന്ന് വരെ ശ്രുതി പരന്നു. എന്നാല്‍ തങ്ങളുടെ പ്രണയവാര്‍ത്തകളോട് ഇരുതാരങ്ങളും പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ സിദ്ധാര്‍ഥും ആലിയയുടെയും പ്രണയം തുറന്ന് പറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടിയായ സൊനാക്ഷി സിന്‍ഹ.

alia-bhatt-sidharth-malhotra (1)

നടി നേഹ ദൂപിയയുടെ ടോക്ക് ഷോയിലാണ് സൊനാക്ഷി ഇക്കാര്യം പറഞ്ഞത്. 2018 ല്‍ വേര്‍പിരിയാന്‍ പോകുന്ന ഒരു സെലിബ്രിറ്റി ജോഡിയുടെ പേരു പറയാനായിരുന്നു നേഹയുടെ ചോദ്യം. ഇതിന് ആലോചിക്കാതെ, യാതൊരു സംശയവുമില്ലാതെ സൊനാക്ഷി ആലിയയുടേയും സിദ്ധാര്‍ഥിന്റേയും പേരുകള്‍ പറയുകയായിരുന്നു. ഇരുവരുടെയും പേരുകള്‍ പറഞ്ഞതിന് ശേഷമാണ് താന്‍ പറഞ്ഞത് അബദ്ധമായല്ലോ എന്ന് സൊനാക്ഷിക്ക് തോന്നിയത്. അവര്‍ പോലും തുറന്നു സമ്മതിക്കാത്ത പ്രണയ രഹസ്യമാണ് സൊനാക്ഷി വെളിപ്പെടുത്തിയത്. ഇരുവരുടെയും പ്രണയം വെളിപ്പെട്ടെങ്കിലും എന്തുകൊണ്ടാവും ഇവര്‍ ബ്രേക്ക് അപ് ആകുമെന്ന് സൊനാക്ഷി പറഞ്ഞത് എന്ന സംശയത്തിന് പിറകേയാണ് ഇപ്പോള്‍ പാപ്പരാസികള്‍. അതോടൊപ്പം, അസൂയ ആണോയെന്നും ചിലര്‍ സൊനാക്ഷിയോട് ചോദിക്കുന്നുണ്ട്.

share this post on...

Related posts