സിങ്കം ഡാ!… സി.കെ.വിനീത് സണ്ണ് ഡാ,,,, രാജയായി കുരുന്നു പൈതല്‍

വൈശാഖ് സംവിധാനം നിര്‍വഹിച്ച് മമ്മൂട്ടി നായകനായ മധുരരാജ തീയേറ്ററുകള്‍ കീഴടക്കി മുന്നേറുകയാണ്. മമ്മൂട്ടിയുടെ മാസ്സ് ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ കാര്യം വേറൊന്നുമല്ല, മമ്മൂട്ടിയുടെ മാസ്സ് ലുക്കില്‍ ഒരു കുട്ടിതാരം എത്തിയിരിക്കുകയാണ്.സി.കെ വിനീതിന്റെ മകന്‍ ‘ഏദന്‍ സ്റ്റീവ്’ സോഷ്യല്‍ മീഡിയയില്‍ താരമാകുകയാണ്.
കസവുമുണ്ടുടുത്ത് ജുബ്ബയിട്ട് നല്ല സ്‌റ്റൈലന്‍ പോസില്‍ നില്‍ക്കുന്ന കൊച്ചുമിടുക്കന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. സി.കെ. വിനീത് തന്നെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. മമ്മൂട്ടിയുടെ മധുരരാജാ ഭാവങ്ങള്‍ തോന്നിക്കുന്ന തരത്തിലാണ് ഏദന്‍ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരിക്കുന്നത്. നല്ല അസ്സല്‍ കൂളിംഗ് ഗ്ലാസ് ഒക്കെ വച്ച് നല്ല ചുള്ളന്‍ പയ്യന്‍ ആയി ഏദന്‍ ചിത്രങ്ങളില്‍ തിളങ്ങുന്നു.


നാളുകള്‍ക്കുമുന്‍പ് തന്റെ മകന്‍ ഏദന്‍ സ്റ്റീവ് മതമില്ലാതെ വളരുമെന്ന മലയാളി ഫുട്‌ബോളര്‍ സി.കെ വിനീതിന്റെ പ്രസ്താവനയ്ക്ക് വലിയ കയ്യടിയാണ് ആരാധകരില്‍ നിന്ന് ലഭിച്ചത്. പ്രായപൂര്‍ത്തിയായ ശേഷം മതം മകന്‍ തന്നെ തെരഞ്ഞെടുക്കട്ടെ എന്നായിരുന്നു വിനീത് പറഞ്ഞത്. വിനീതിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ താരത്തെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ പിന്തുണച്ച്‌കൊണ്ട് എത്തിയിരുന്നു.

share this post on...

Related posts