അജിത്ത് ചിത്രം വിശ്വാസം കാണാന്‍ പണം നല്‍കിയില്ല, മകന്‍ പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു

ചെന്നൈ : ഇന്ന് റിലീസ് ചെയ്യുന്ന തല അജിത്ത് ചിത്രം ‘വിശ്വാസം’ കാണാന്‍ പണം നല്‍കാത്തതിന് മകന്‍ അച്ഛനെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു.

തമിഴ്നാട്ടിലെ കാഠ്പാഠിയിലാണ് സംഭവം. പാണ്ഡ്യ എന്ന നാല്‍പ്പത്തിയഞ്ചുകാരനെയാണ് മകന്‍ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ അജിത് കുമാറിനെ പോലീസ് അറസ്റ്റു ചെയ്തു.

സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രം കാണാന്‍ ആരാധകര്‍ ഏറെ ആവേശത്തോടെയാണ് കാത്തിരുന്നത്. ആദ്യ ദിനം തന്നെ സിനിമ കാണാന്‍ തമിഴ്നാട്ടിന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.

 


കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add‘എന്ന് സന്ദേശം അയക്കു

share this post on...

Related posts