സത്യങ്ങള്‍ തുറന്നുന പറഞ്ഞാല്‍ ചിലരൊക്കെ വെള്ളം കുടിക്കും; മുന്നറിയിപ്പുമായി പ്രിയവാര്യര്‍!….


തൃശൂര്‍: സത്യങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കുമെന്ന മുന്നറിയിപ്പുമായി പ്രിയ വാരിയര്‍. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടിയുടെ വിവാദപ്രതികരണം.
‘സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിനാണ് മറ്റുള്ളവരെ പോലെയാകാന് ശ്രമിക്കുന്നത് എന്നു കരുതി മൗനം പാലിക്കുന്നുവെന്നേയുള്ളൂ എന്നു മാത്രം.. കാരണം കര്‍മ എന്നൊന്നുണ്ട്. അത് എന്നായാലും സത്യങ്ങള്‍ പുറത്തു കൊണ്ടു വരും. ആ സമയം അത്ര ദൂരെയുമല്ല’- പ്രിയ പറയുന്നു.
ഒരു അഡാര്‍ ലവ് എന്ന ചിത്രത്തെച്ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ അവസാനിക്കാത്ത സാഹചര്യത്തിലാണ് പ്രിയയുടെ ഈ വാക്കുകള്‍. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പ്രിയ വാരിയരെക്കുറിച്ച് ചോദിച്ചപ്പോള്‍ നടി നൂറിന്‍ ഷെരീഫ് നല്‍കിയ മറുപടി ഏറെ ചര്‍ച്ചയായിരുന്നു. നൂറിനും പ്രിയയും തമ്മിലെ ബന്ധത്തില്‍ വിള്ളല്‍ വന്നു എന്നു തോന്നിപ്പിക്കും വിധത്തിലായിരുന്നു നടിയുടെ പ്രതികരണം.
പ്രിയ വാരിയരെക്കുറിച്ച് രണ്ടുവാക്കുകള്‍ ചോദിച്ചപ്പോള്‍ ആ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു നൂറിന്‍. തനിക്ക് അത്ര അടുപ്പമില്ലെന്നും കാര്യങ്ങള്‍ അറിയില്ലെന്നുമായിരുന്നു നൂറിന് പറഞ്ഞത്. പ്രിയ ആളാകെ മാറിപ്പോയെന്നായിരുന്നു ഒമര് ലുലുവും അഭിപ്രായപ്പെട്ടത്. ഈ വാര്‍ത്ത ആരാധകരുടെ ഇടയില്‍ വൈറലായി മാറുന്നതിനിടയിലാണ് പ്രിയയുടെ പ്രതികരണം എത്തുന്നത്.
പൂര്‍ണമായും പുതുമുഖങ്ങളെ വച്ച് ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവില്‍ പ്രിയ വാര്യരും റോഷനും ആണ് നായികാനായകന്മാരായി എത്തിയത്. ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന പാട്ടിലെ കണ്ണിറുക്കല്‍ രംഗങ്ങള്‍ പ്രിയയെ ലോകപ്രശസ്തയാക്കി. ആദ്യ ചിത്രം റിലീസിനെത്തും മുമ്പെ തന്നെ പ്രിയയ്ക്ക് ബോളിവുഡിലേക്കും ചുവടു വയ്ക്കാനായി. പ്രിയയ്‌ക്കൊപ്പം നായകനായി എത്തിയ റോഷനും ആരാധകര്‍ ഏറി.


എന്നാല്‍ ചിത്രം തുടങ്ങുന്നതിനു മുമ്പ് നായികയായി തീരുമാനിച്ചിരുന്നത് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച നൂറിനാണെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ആദ്യ ഗാനം റിലീസ് ചെയ്ത് പ്രിയയ്ക്ക് സ്വീകാര്യത ഏറിയതോടെ നൂറിന്റെ പ്രാധാന്യം കഥയില്‍ കുറച്ചെന്നും ആരോപണം ഉയര്‍ന്നു.
എന്നാല്‍ ചിത്രം തീയേറ്ററുകളിലെത്തിയ ശേഷമാണ് നൂറിന് ഷെരീഫിനെ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. ചിത്രത്തിന്റെ റിലീസിനു മുമ്പ് പ്രിയയ്ക്കും റോഷനും ലഭിച്ച പ്രശസ്തിയും അംഗീകാരങ്ങളും ആദ്യമൊക്കെ തന്നെ വിഷമിപ്പിച്ചിരുന്നുവെന്ന് നൂറിന്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts