മുലയൂട്ടുന്ന അമ്മമാര്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

ഗര്‍ഭക്കാലത്ത് മാത്രമല്ല കുഞ്ഞ് ജനിച്ച് കഴിഞ്ഞാലും അമ്മമാര്‍ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കണം. കാരണം അമ്മയുടെ മുലപാലാണ് കുഞ്ഞിന്റെ ആരോഗ്യം. മുലയൂട്ടുമ്പോള്‍ കഴിക്കേണ്ട ഭക്ഷണം എന്തൊക്കെ എന്ന് നോക്കാം.

പഴം

മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് കഴിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഭക്ഷണമാണ് പഴം. വാഴപ്പഴം ശരീരത്തിലെ ഫോളിക്ക് ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കം. കൂടാതെ ഇതില്‍ ധാരാളം വൈറ്റമിനും ധാതുക്കളും അടങ്ങിയിരിക്കുന്നു. വാഴപ്പഴം മുലയൂട്ടുന്ന അമ്മക്ക് ശക്തി പകരുന്നു. അമ്മയുടെയും കുഞ്ഞിന്റെ ആരോഗ്യത്തിന് നല്ലതാണ്.

പപ്പായ

പച്ച പപ്പായ മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു പഴമാണ്. പപ്പായ പഴുക്കുന്നതിന് മുമ്പ് കഴിക്കണം. ഇവയില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമുകള്‍ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും.

അവോക്കാഡോ

വൈറ്റമിന്‍ സി, എ, പൊട്ടാസ്യം, കാല്‍സ്യം എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് അവോക്കാഡോ. കൂടാതെ ധാരാളം ഫൈറ്റോ ഈസ്ട്രജന്‍ അടങ്ങിയിരിക്കുന്നു. ഇത് മുലപ്പാലുണ്ടാവാന്‍ സഹായിക്കും.

സ്‌ട്രോബറി

കാണുന്ന പോലെ തന്നെ ഒരുപാട് ഗുണങ്ങളുളള ഫലമാണ് സ്‌ട്രോബറി.
സ്‌ട്രോബറിയില്‍ ഇരുമ്പ്, വൈറ്റമിന്‍ സി, കാല്‍സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ ധാരാളമായടങ്ങിയിരിക്കുന്നു. അമ്മയുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും സ്‌ട്രോബറി കഴിക്കാം.

ബ്ലൂബെറി

ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ് ബ്ലുബെറി . വൈറ്റമിന്‍ എ, കെ, പൊട്ടാസ്യം, കാല്‍സ്യം കൂടാതെ കാര്‍ബോഹൈഡ്രേറ്റ്‌സും അടങ്ങിയിരിക്കുന്നു. ബ്ലൂബെറി അമ്മമാര്‍ കഴിക്കുന്നത് നല്ലതാണ്.

share this post on...

Related posts