സോഷ്യൽ മീഡിയ ഇളക്കി മറിച്ച് ജാൻവിയുടെ ബെല്ലി ഡാൻസ്!

ബോളിവുഡിലെ യുവതാരങ്ങളിൽ വളരെ പെട്ടെന്നു തന്നെ തന്റേതായൊരു ഇടം നേടിയെടുത്ത താരമാണ് ജാൻവി കപൂർ. കൊറോണയെ കുറിച്ചുള്ള സന്ദേശത്തിലൂടെയും തന്റെ ഡാൻസ് വീഡിയോകളിലൂടേയുമെല്ലാം ജാൻവി കെെയ്യടി നേടിയിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ ജാൻവിയുടെ പുതിയ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചിരിക്കുകയാണ്. ജാൻവി ചുവടുവച്ചിരിക്കുന്നത് ഷാരൂഖ് ഖാനും കരീന കപൂറും ഒരുമിച്ച അശോകയിലെ സൻ സനന എന്ന സൂപ്പർ ഹിറ്റ് ഗാനത്തിനാണ്. താരത്തിന്റെ മെയ് വഴക്കം ആരേയും ഞെട്ടിക്കുന്നതാണ്. തന്റെ ബെല്ലി ഡാൻസ് ക്ലാസുകൾ മിസ് ചെയ്യുന്നുണ്ടെന്നായിരുന്നു ചിത്രം പങ്കുവച്ചു കൊണ്ട് ജാൻവി കുറിച്ചത്.

janhvi

അമ്മയെ പോലെ തന്നെ മകളും മികച്ചൊരു നർത്തകിയാണെന്ന് സോഷ്യൽ മീഡിയയും ആരാധകരും പറയുന്നു. നേരത്തേയും തന്റെ നൃത്ത വീഡിയോകളിലൂടെ ജാൻവി കെെയ്യടി നേടിയിരുന്നു. ക്ലാസിക്ക് നൃത്തവും ജാൻവിയ്ക്ക് നന്നായി വഴങ്ങും. അതേസമയം പുതിയ ചിത്രമായ ഗുഡ് ലക്ക് ജെറിയുടെ ചിത്രീകരണത്തിലാണ് ജാൻവി ഇപ്പോൾ. സിദ്ധാർത്ഥ് സെൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദോസ്താന 2 ആണ് മറ്റൊരു ചിത്രം. ഗുഞ്ജൻ സക്സേനയാണ് ജാൻവിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.

Related posts