കടലിലെ മത്സ്യങ്ങള്‍ കരയിലെങ്ങനെയാണ്? പതിയെ നീങ്ങുന്ന നക്ഷത്ര മത്സ്യത്തിന്റെ പുറകെ സമൂഹമാധ്യമങ്ങള്‍

star-fish.jpg.image.784.410

star-fish.jpg.image.784.410

നക്ഷത്ര മത്സ്യം മണല്‍പ്പരപ്പില്‍ എങ്ങനെ ജീവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന് ചിത്രങ്ങള്‍. യുഎസിലെ നോര്‍ത്ത് കാരൊലിനയിലെ കടല്‍ത്തീരത്തു നിന്ന് പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങള്‍. സെബ് ഹോലോക് ആണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

വേലിയേറ്റത്തോടൊപ്പം തീരത്തടിഞ്ഞതാണ് ഒരുകൂട്ടം നക്ഷത്ര മത്സ്യങ്ങള്‍.വൈകുന്നേരം ആറരയോടെയാണ് നക്ഷത്രമത്സ്യങ്ങള്‍ കൂട്ടത്തോടെ തീരത്തടിഞ്ഞത്. ഇതിലൊന്നിനെയാണ് സെബ് ക്യാമറയില്‍ പകര്‍ത്തിയത്. മെല്ലെ മണല്‍പ്പരപ്പിലൂടെ നീങ്ങുന്ന ഈ നക്ഷത്ര മത്സ്യത്തിന് ഭക്ഷണം കഴിക്കുന്ന പ്ലേറ്റിന്റെ വലിപ്പമുണ്ടായിരുന്നുവെന്നും സെബ് വ്യക്തമാക്കി.

അധിക സമയം കരയില്‍ ജീവിക്കാനാവാത്തതിനാല്‍ തീരത്തടിഞ്ഞ നക്ഷത്ര മത്സ്യങ്ങളെ ബീച്ചിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഉടനെതന്നെ സുരക്ഷിതമായി തിരികെ കടലിലേക്കയച്ചു. എന്തായാലും മെല്ലെ നടക്കുന്ന നക്ഷത്ര മത്സ്യത്തിനു പിന്നാലെയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍. ഒന്നര ലക്ഷത്തിലധികം ആളുകള്‍ ഇപ്പോള്‍ തന്നെ ഈ ദൃശ്യങ്ങള്‍ കണ്ടു കഴിഞ്ഞു.

 

Related posts