മനസ്സിനെ കുളിർപ്പിക്കും മഞ്ജു കാഴ്ചകൾ കാണാം

Top 5 Places to See Snowfall in India | MakeMyTrip Blog

തൂവെള്ള നിറത്തിൽ മഞ്ഞു പുതച്ച് കിടക്കുന്ന കാഴ്ച്ചയാണ് എങ്ങും. മുതിർന്നവരും ഇവിടെയെത്തിയാൽ മഞ്ഞിൽ കളിക്കാനുള്ള പ്രവണതയുണ്ടാകും. അത്തരത്തിൽ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് കാശ്മീർ. മാനംമുട്ടെ വളർന്നു നിൽക്കുന്ന പൈൻ മരങ്ങളും തടിയിൽ നിർമ്മിതമായ വീടുകളും തടാകങ്ങളും ഹിമാലയൻ മലിനിരകളുമെല്ലാം മഞ്ഞ് പുതച്ചിരിക്കുന്നു. കാശ്മീരിലെ ഗുൽമാർഗ് രാജ്യത്തെ തന്നെ പ്രധാനപ്പെട്ട സ്‌കീയിങ് ഡെസ്റ്റിനേഷൻ ആണ്. മഞ്ഞുകാലത്തിന്റെ മൂർധന്യാവസ്ഥയിൽ ടൗൺ മുഴുവനായി മഞ്ഞിൽ മൂടിയ അവസ്ഥയായിരിക്കും. ലോകത്തെ തന്നെ മികച്ച സ്‌കീയിങ് മേഖലയായി മാറുന്നു. കുത്തനെയുള്ള ഇറക്കം എന്തുകൊണ്ടും ഇതിന് അനുയോജ്യമായിരിക്കും.

National Highway 1: ശ്രീനഗര്‍-ലേ ദേശീയപാത ഉടന്‍ തുറക്കും - srinagar-leh  highway will be reopened after a period of three months | Samayam Malayalam

ഈ പ്രദേശത്ത് കേബിൾ കാർ റൈഡും സഞ്ചാരികൾക്ക് ആസ്വദിക്കാം. മരങ്ങളും നദികളും ചേർന്ന പ്രദേശമാണ് പഹൽഗാം. മറ്റ് കാലങ്ങളിലും പഹൽഗാം സുന്ദരിയായിരിക്കും. മഞ്ഞുകാലം ആരംഭിക്കുന്നതോടെ സൗന്ദര്യം ഇരട്ടിയാകുന്നു. ലിഡ്ഡർ നദിയുടെയും ഷെഷ്‌നാഗ് തടാകത്തിന്റെയും സംഗമ സ്ഥലത്താണ് പഹൽഗാം സ്ഥിതി ചെയ്യുന്നത്. കാശ്മീർ താഴ്‌വരയുടെ പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ചെറിയ ഒരു ഹിൽസ്റ്റേഷനാണിത്. സഞ്ചാരികൾക്ക് അസാധ്യ വിരുന്നൊരുക്കാൻ ഈ സ്ഥലത്തിനാകും. തിരക്കിൽ നിന്നൊക്കെ ഒരുപാട് മാറി മഞ്ഞുകാലം സമാധാനപരമായി ആഘോഷിക്കാൻ എന്തുകൊണ്ടും അനുയോജ്യം.

romantic destinations: അവളോട് ഐ ലവ് യു പറയാന്‍ ഈ സ്ഥലങ്ങള്‍ - top romantic  places in india where you can propose your lover so that they cant reject |  Samayam Malayalam

കശ്മീരിന്റെ വേനൽ തലസ്ഥാമനായി അറിയപ്പെടുന്ന ശ്രീനഗറും മഞ്ഞിൽ പുതച്ച് കൂടുതൽ സുന്ദരിയാകുന്നു. ഇവിടത്തെ ദാൽ തടാകത്തിലൂടെ ഷിക്കാര ബോട്ടിൽ സവാരി നടത്തുന്നതാണ് ഏറ്റവും മനോഹരമായ അനുഭവം. തൂവെള്ള നിറത്തിൽ മഞ്ഞിൽ പുതച്ചു കിടക്കുന്ന ഹിമാലയൻ മലനിരകളുടെ കാഴ്ച്ച ആരെയും വശീകരിക്കും. ശ്രീനഗറിലാണെങ്കിൽ ട്യൂലിപ് പൂന്തോട്ടം സന്ദർശിക്കാൻ മറക്കരുത്. മഞ്ഞുകാലം നന്നായി ആസ്വദിക്കാൻ കഴിയുന്ന മറ്റൊരു സ്ഥലം. പ്രധാനപ്പെട്ട ട്രെക്കിങ്ങുകളുടെ ബേസ് കൂടിയാണ് സോൻമാർഗ്. സമുദ്രനിരപ്പിൽ നിന്ന് 2730 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ പ്രദേശമാണ് സോൻമാർഗ്.

Related posts