നന്നായി ഉറങ്ങിക്കൊളൂ; തടി കുറയും

ശരീരത്തിനും മനസ്സിനും ആരോഗ്യം നല്‍കുന്നതാണ് നല്ല ഉറക്കം. നന്നായി ഉറങ്ങുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. വിശപ്പ് അമിതമായി ഉണ്ടാകുന്നത് ഉറക്കകുറവ് മൂലമാണ്.
ഗ്രെലിന്‍, ലെപ്റ്റിന്‍ ന്നെീ ഹോര്‍മോണുകളില്‍ ഉറക്കത്തിനുള്ള പങ്ക് കാരണമാണ് ഉറക്കം ശരീരഭാരത്തെ ബാധിക്കുന്നത്. വിശപ്പിന്റെ സിഗ്‌നലുകള്‍ തലച്ചോറിന് നല്‍കുന്ന ഹോര്‍മോണാണ് ഗ്രെലിന്‍. ലെപ്റ്റിനാണ് വിശപ്പ് മാറി എന്നതിന് സിഗ്‌നല്‍ കൊടുക്കുന്ന ഹോര്‍മോണ്‍. ആറ് മണിക്കൂറില്‍ കുറവാണ് ഉറങ്ങുന്നതെങ്കില്‍ ലെപ്റ്റിന്റെ അളവ് കുറയുകയും ഗ്രെലിന്റെ അളവ് കൂട്ടുകയും ചെയ്യും. ഇത് വിശപ്പ് കൂട്ടുന്നതിനാല്‍ അമിതഭാരത്തിലേക്ക് നമ്മെ നയിക്കുന്നത്. ലഘുഭക്ഷണമാണ് അത്താഴത്തിന് നല്ലത്, നല്ല ദഹനം ഉറക്കത്തിന് അത്യാവശ്യമാണ്

share this post on...

Related posts