ആകാശത്തിരുന്ന് സൂര്യസ്തമയം കാണാം, പിന്നെ ഇഷ്ടമുള്ള ആഹാരവും കഴിക്കാം… സഞ്ചാരികളെ ഇതിലെ

160 അടി ഉയരത്തില്‍ ആകാശത്ത് ഒരു തീന്‍ മേശ. വിമാനം ഒന്നുമല്ല സംഭവം. വ്യത്യസ്ത ആശയത്തില്‍ നോയിഡയില്‍ ഉയര്‍ന്ന സംരംഭമാണിത്. ആകാശത്ത് ഒരു തീന്‍ മേശ. ആകാശത്തുവച്ച് ആഹാരം കഴിക്കാനൊരു ഹോട്ടല്‍. ശൂന്യതയില്‍ പറന്ന് നടന്ന് സുര്യാസ്മയം കണ്ട് ആസ്വദിച്ച് ആഹാരം കഴിക്കാം.

Related image
ഭക്ഷണവും സാഹസികതയും ചേര്‍ത്ത് ‘ഫ്‌ലൈ ഡൈയിംഗ്’ എന്ന പേരിലാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. രണ്ട് വര്‍ഷമെടുത്താണ് ഈ സംവിധാനം പൂര്‍ത്തിയാക്കിയതെന്നാണ് സംരംഭകന്‍ നിഖില്‍ കുമാര്‍ വ്യക്തമാക്കുന്നത്. ഉപഭോക്താക്കളുടെ സുരക്ഷ മുന്‍ നിര്‍ത്തി സ്ഥാപിച്ച ഈ ഹോട്ടലില്‍ ജര്‍മനിയില്‍ നിന്ന് ടെസ്റ്റ് ചെയ്ത് സര്‍ട്ടിഫൈ ചെയ്ത പറക്കും തീന്‍മേശ ഉപകരണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.

Related image

സീറ്റില്‍ ഇരുന്ന് ബെല്‍റ്റിട്ടതിനുശേഷം മൂന്ന് തവണ സുരക്ഷ പരിശോധിക്കും. വൈകീട്ട് 6 മണിക്ക് ആരംഭിക്കുന്ന ഫ്‌ലൈ ഡൈനിംഗ് രാത്രി പത്തുവണി വരെ തുടരും. ഉപഭോക്താക്കള്‍ക്ക് 40 മിനുട്ട് ഇതില്‍ ചിലവിടാം.

Related posts