ചർമ്മം കണ്ടാൽ പ്രായം തോന്നിക്കില്ല! ഇങ്ങനെ കേൾക്കണമെങ്കിൽ..

Kaiteki Skin Aesthetic Laser | ' Doctor, Doctor! Why Do I Have Dull Skin  Tone?' | Kaiteki Skin Aesthetic Laser

വയസ്സ് എത്രയെന്നു ചോദിച്ചാൽ പൊതുവെ രണ്ടു മൂന്ന് വയസൊക്കെ കുറച്ചു പറയുന്നവരായിരിക്കും ഒട്ടുമിക്ക ആളുകളും. കാരണം, എല്ലാ പ്രായത്തിലും തിളക്കമുള്ളതും കാണാൻ ഭംഗിയുള്ളതായുമായിരിക്കാൻ ആണ് എല്ലാവർക്കും ഇഷ്ടം. എന്നാൽ ചിലർക്ക് ഇതിനു വിപരീതമായി അവരുടെ ചെറുപ്പത്തിൽ തന്നെ വാർദ്ധക്യ ലക്ഷണങ്ങൾ കാണപ്പെടുന്നു. അതിന് കാരണങ്ങൾ നിരവധിയാണ്. മ്മുടെ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായ ചില മോശം ശീലങ്ങളും യഥാർത്ഥത്തിൽ ഇത്തരത്തിൽ ചർമത്തിലെ പ്രായാധിക്യ ലക്ഷണങ്ങളെ നേരത്തെയാക്കാനുള്ള സാധ്യതയുണ്ട്. ചർമത്തിൽ വാർദ്ധക്യ ലക്ഷണങ്ങൾ നേരത്തെ പ്രകടമാകുന്നതിന് വഴിയൊരുക്കുന്ന ചില മോശം ശീലങ്ങളെ കുറിച്ച് നമുക്കറിയാം.

5 Homemade Face Mask To Treat Dull Skin - lifeberrys.com

പുകവലി ശ്വാസകോശത്തെ മാത്രമല്ല ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്നതാണെന്ന വസ്തുത എല്ലാവർക്കും അറിയാവുന്നതാണ്. ഇത് ചർമ്മത്തിലെ അകാല ചുളിവുകൾക്ക് കാരണമായേക്കാം. പുകവലി ശരീരത്തിൽ വീക്കം ഉയർത്തുകയും അതുവഴി ചർമ്മത്തിലെ കൊളാജൻ, എലാസ്റ്റിൻ പ്രോട്ടീൻ എന്നിവയെ നശിപ്പിച്ചു കളയുകയും ചെയ്യുന്നു. പുകവലി ഉപേക്ഷിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും കൂടുതൽ ചെറുപ്പമായിരിക്കാനും ഗുണം ചെയ്യും. മറ്റൊന്നാണ് സമ്മർദ്ദം. ഉറക്കമില്ലായ്മ, വിഷാദം, ഉത്കണ്ഠ, അൽഷിമേഴ്‌സ് രോഗം തുടങ്ങിവ പോലുള്ള പല രോഗങ്ങൾക്കും സമ്മർദ്ദം കാരണമായി മാറാമെന്ന് പറയപ്പെടുന്നു. സമ്മർദ്ദം ശരീരത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുമ്പോൾ ഇത് ചർമ്മത്തിലെ ഫെബർ ഘടകങ്ങളെ നശിപ്പിച്ചുകളഞ്ഞുകൊണ്ട് ചർമ്മത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇത് ചർമ്മത്തെ കുടുതൽ മങ്ങിയതും ജീവ ജീവസില്ലാത്തതുമാക്കി മാറ്റുന്നു

Dull Skin Treatment | Treat Dull Skin | Time Clinic | Dull Skin At Time  Clinic

പുറത്തു പോയാൽ സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളേറ്റ് മുഖം വാടി കരിയാറുള്ളത് സാധാരണമാണ്. ഇതും ഒരു കാരണമാണ്. സൂര്യപ്രകാശം തുടർച്ചയായി ചർമ്മത്തിൽ എക്സ്പോഷർ ചെയ്യുന്നത് വഴി മുഖം, കൈകൾ, തുടങ്ങിയ ഭാഗങ്ങളിൽ പ്രായാധിക്യത്തിൻ്റെ പാടുകളും ചുളിവുകളും നേരത്തെ പ്രകടമാകും. അതുകൊണ്ടുതന്നെ വെയിലുള്ള സമയങ്ങളിൽ പുറത്തു പോകുമ്പോൾ നിങ്ങളുടെ കൈയിലും മുഖത്തും സൺസ്ക്രീൻ പ്രയോഗിക്കേണ്ടത് അത്യാവശ്യമാണ്. ഉറക്കക്കുറവ് ആണ് മറ്റൊരു കാരണം. ഉറക്കക്കുറവ് ചർമ്മത്തിൽ അകാല ലക്ഷണങ്ങൾ പ്രകടമാക്കുമെന്ന് മാത്രമല്ല, സൂര്യന്റെ ദോഷകരമായ രശ്മികൾക്കെതിരെ പോരാടാനുള്ള ചർമ്മത്തിന്റെ ശേഷി കുറയ്ക്കുകയും ചെയ്യുന്നു.

Change dry and dull skin to healthier looking skin with these moisturisers  | [site:name] | Her World Singapore

ശരീരവും ചർമ്മവും എല്ലായിപ്പോഴും ആരോഗ്യകരമായി നിലനിർത്താൻ ഒരു വ്യക്തി ദിവസത്തിൽ കുറഞ്ഞത് 7 മണിക്കൂറെങ്കിലും ഉറങ്ങണം. പതിവായി വ്യായാമം ചെയ്യുന്നത് ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് അത്യന്താപേക്ഷിതമായ കാര്യമാണ്. ചർമ്മത്തിന് നല്ല തിളക്കം ലഭിക്കുന്നതിൽ ഇതിന് പ്രധാന പങ്കുണ്ട്. കൃത്യമായ വ്യായാമശീലം ആളുകളുടെ ചർമ്മത്തിലെ പ്രായമാകൽ ലക്ഷണങ്ങളെ കുറച്ചുകൊണ്ട് ആരോഗ്യകരവും ഊർജ്ജസ്വലതയും നൽകാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

Related posts