ആറ് പേര്‍ക്ക് കൂടി കൊവഡ്; കൊച്ചിയില്‍ മരിച്ചയാള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 6 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട് പേർക്കും, കൊല്ലത്തും, മലപ്പുറത്തും, പാലക്കാട്ടും, കാസർകോടും ഒരാൾക്ക് വീതം. ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി കൊച്ചിയിലെ കൊവിഡ് ബാധിതന്‍റെ മരണത്തിൽ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി.
സമൂഹ വ്യാപനം ഉണ്ടാവുന്നുണ്ടോ എന്ന് ഗൗരവമായി പരിശോധിക്കണം.
സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി. പെട്ടന്ന് ഫലം അറിയാൻ കഴിയും. സംസ്ഥാനത്തെ എൻട്രൻസ് പരീക്ഷകൾ മാറ്റിവച്ചതായി മുഖ്യമന്ത്രി. കൊവിഡ് പ്രതിരോധത്തിന് ആശയം സമർപിക്കാൻ ബ്രേക്ക്കൊറോണ പദ്ധതി. സ്റ്റാർട്ട്അപ് മിഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. പത്ര വിതരണം അവശ്യ സർവ്വീസാണെന്ന് ഓർമ്മിപ്പിച്ച മുഖ്യമന്ത്രി. ചില റസിഡൻസ് അസോസിയേഷനുകൾ ഇത് വിലക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. കൊവിഡ് പ്രതിരോധത്തിന് ആശയം സമർപിക്കാൻ ബ്രേക്ക്കൊറോണ പദ്ധതി. സ്റ്റാർട്ട്അപ് മിഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക.

Related posts