‘ ബിഷപ്പ് പറയുന്നത് പച്ചക്കള്ളം, സത്യം പുറത്ത് വരും ‘ ; ഫ്രാങ്കോയ്‌ക്കെതിരെ സിസ്റ്റര്‍ അനുപമ

report_38904_2018-09-20
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സിസ്റ്റര്‍ അനുപമ. ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നത് പച്ചക്കള്ളമാണെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. പരാതിക്കാരിയായ കന്യാസ്ത്രീയെ ബിഷപ്പ് വ്യക്തഹത്യ നടത്തുകയാണ്. അന്വേഷണ സംഘത്തിന് മുന്നില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കെട്ടുകഥ ആവര്‍ത്തിക്കുകയാണ്. സത്യമെന്തായാലും പുറത്തുവരും. ജനങ്ങളുടെ പിന്തുണ വലിയ ആശ്വാസമാണെന്നും സിസ്റ്റര്‍ പറഞ്ഞു.

അതേസമയം താന്‍ നിരപരാധിയെന്ന് ആവര്‍ത്തിക്കുകയാണ് ബിഷപ്പ്. ഇന്നലെ സിസ്റ്റര്‍ അനുപമ നടന്ന ചോദ്യം ചെയ്യലില്‍ 104 ചോദ്യങ്ങളാണ് അന്വേഷണസംഘം ചോദിച്ചത്. ഫോറന്‍സിക് മെഡിക്കല്‍ സംഘവും ഒപ്പമുണ്ട്. ചോദ്യം ചെയ്യലില്‍ ബിഷപ് സഹകരിക്കുന്നുണ്ടെന്നും ചോദ്യംചെയ്യല്‍ പൂര്‍ത്തിയായാലേ അടുത്ത തീരുമാനം ഉണ്ടാകൂവെന്നും എസ്പി പറഞ്ഞു. പരാതിക്കാരിയായ കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളില്‍ മഠത്തില്‍ താമസിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തോട് ചോദ്യം ചെയ്യലിനിടെ ബിഷപ് പറഞ്ഞു. പരാതിക്കാരിയുടേത് ദുരുദ്ദേശ്യമാണെന്നും ബിഷപ് ചോദ്യം ചെയ്യലിലുടനീളം ആവര്‍ത്തിച്ചു.ചോദ്യം ചെയ്യല്‍ ഇന്നും തുടരും.

share this post on...

Related posts