സംയുക്തയ്ക്ക് പിന്നാലെ ഗായിക ജ്യോത്സനയുടെ പുതിയ യോഗ വീഡിയോ!

Jyotsna Radhakrishnan's Feet << wikiFeet

കഴിഞ്ഞ ദിവമാണ് നടി സംയുക്ത വർമ്മ യോഗ ചെയ്യുന്നതിൻ്റെ ചിത്രങ്ങളും വീഡിയോയും വൈറലായത്. ഏതാണ്ട് 15 വർഷത്തോളമായി യോഗ അഭ്യസിക്കുന്ന താരം മൈസൂരിൽ നിന്ന് ആണ് വിദഗ്ദ പരിശീലനം നേടിയത്. ‘അഷ്ടാംഗ വിന്യാസ പ്രാഥമിക ശ്രേണി: ഊർധ്വ ധനുരാസനത്തിലേക്ക് മടങ്ങുക’,എന്ന ക്യാപ്ഷ്യനോടെയാണ് താരം വീഡിയോ പങ്ക് വച്ചത്. ഇതിനു പിന്നാലെയാണ് ഗായിക ജ്യോത്സന കൂടി യോഗയുടെ പ്രാധാന്യത്തെക്കുറിച്ചു പറഞ്ഞു കൊണ്ട് രംഗത്ത് വന്നത്. ശരീരഭാരം കുറയ്ക്കുക എന്ന ആശയത്തിൽ നിന്നും ആരോഗ്യം നേടുകയെന്നതിലേക്ക് എത്താം എന്നാണ് താരം വീഡിയോയിലൂടെ പറയുന്നത്. എപ്പോഴും ആരോഗ്യവാനായിരിക്കാൻ ശ്രമിക്കുക.

Yoga classes of Samyuktha Varma has gone viral - Mix India

അങ്ങനെ ചിന്തിക്കുമ്പോൾ ശരീരം മാത്രമല്ല, മനസ്സും ആത്മാവും കൂടിയാണ് കൂടുതൽ ഊർജ്ജത്തിൽ എത്തുക. എന്ന് തുടങ്ങുന്ന ഒരു നീണ്ട കുറിപ്പോടെയാണ് ജ്യോത്സന വീഡിയോ പങ്ക് വച്ചിരിക്കുന്നത്. റിയാലിറ്റി ഷോ ജഡ്ജ് കൂടിയായ ജ്യോത്സന മുൻപും യോഗയുടെ പ്രാധാന്യത്തെക്കുറിച്ചു തുറന്നു പറഞ്ഞിട്ടുണ്ട്. സ്വപ്നക്കൂട് എന്ന ചിത്രത്തിലെ കറുപ്പിനഴക്, മനസ്സിനക്കരെ എന്ന ചിത്രത്തിലെ മെല്ലെയൊന്നു പാടൂ, പെരുമഴക്കാലം എന്ന ചിത്രത്തിലെ മെഹറുബാ എന്നിവ ജ്യോത്സനയുടെ ശ്രദ്ധേയമായ ഗാനങ്ങളാണ്‌. ക്ലാസ്‌മേറ്റ്സ്, നോട്ബുക്ക്, പോത്തൻ വാവ, ഡോൺ, ജന്മം എന്നീ ചിത്രങ്ങളിലും ജ്യോത്സ്‌ന പാടിയിട്ടുണ്ട്.

Related posts