ഹിന്ദു പിൻതുടർച്ചാവകാശ നിയമത്തിൽ സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടൽ

 ഹിന്ദു പിൻതുടർച്ചാവകാശ നിയമത്തിൽ സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടൽ. പാരമ്പര്യ സ്വത്തിൽ മകനെപ്പോലെ മകൾക്കും തുല്യഅവകാശമുണ്ടെന്ന് കോടതി വിധിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ പരിഗണന നൽകുന്ന പിന്തുടർച്ചാവകാശ നിയമഭേദഗതി സുപ്രീംകോടതി അംഗീകരിച്ചു. അച്ഛൻ ജീവനോടെയുള്ള പെൺമക്കൾക്കേ സ്വത്തിൽ അവകാശം ഉള്ളൂവെന്ന പഴയ വിധിയാണ് സുപ്രീംകോടതി തിരുത്തിയത്.

2005 സെപ്റ്റംബറിൽ നിയമം നിലവിൽ വന്ന കാലം മുതൽ തന്നെ സ്വത്തിൽ അവകാശം നൽകുന്നതാണ് നിയമഭേദഗതി. ഭേദഗതി നിലവിൽ വന്നപ്പോൾ അച്ഛൻ ജീവിച്ചിരുന്നോ എന്നത് വിഷയമല്ല. പിതാവിന്റെ സ്വത്തിന് മകനൊപ്പം മകൾക്കും തുല്യ അവകാശമുണ്ട്. മകൾ ജീവിച്ചിരുന്നില്ലെങ്കിലും അവരുടെ കുട്ടികൾക്ക് അവരുടെ ഭാഗം അവകാശപ്പെടാം എന്നും കോടതി ഉത്തരവിൽ പറയുന്നു.

Related posts