പുതിയ തലമുറ മനോഭാവം ഭയാനകമായ ഭാവിയേലക്ക് വിരല്‍ ചൂണ്ടുന്നുവെന്ന് സിബി മലയില്‍

വൈകാരികതലത്തില്‍നിന്ന് പ്രായോഗികതലത്തിലേയ്ക്ക് പുതിയ തലമുറയുടെ മനോഭാവം മാറുന്നത് ഭയാനകമായ ഭാവിയുടെ സൂചനയാണെന്ന് സംവിധായകന്‍ സിബി മലയില്‍. മദ്യവും മയക്കുമരുന്നും സ്വാധീനിക്കുന്ന തലമുറയ്ക്ക് മാതാപിതാക്കളുടെ സംരക്ഷണം ഭാരമായിത്തീരുന്ന കാലമാണിന്ന്. ചാക്കോള ഓപ്പന്റോസി അനുസ്മരണം ഓര്‍മ 2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു സിബി മലയില്‍. മാതാപിതാക്കളെ കരുതലോടെ സംരക്ഷിക്കുന്ന മക്കളുടെ എണ്ണം കുറഞ്ഞുവരുന്ന കാലം. ചാക്കോള ഓപ്പന്‍മേരി അനുസ്മരണം നമ്മെ ഓര്‍മിപ്പിക്കുന്നത് മാതാപിതാക്കളെ കരുതലോടെ സംരക്ഷിക്കുന്ന മക്കള്‍ ഇന്നും ഉണ്ടെന്നാണ്. നാം മാതാപിതാക്കളെ സംരക്ഷിക്കുന്നത് നമ്മുടെ മക്കള്‍ കാണുന്നുണ്ട്. ഇത് സമൂഹത്തിന് നല്‍കുന്ന പാഠമാണെന്നും സിബി മലയില്‍ പറഞ്ഞു. ആര്‍ട്ടിസ്റ്റ് സുജാതന്‍ എന്‍.എന്‍. പിള്ള അനുസ്മരണം നടത്തി. വലിയ നാടകവിജ്ഞാന ശേഖരത്തിന്റെ ഉടമയാണ് എന്‍.എന്‍. പിള്ളയെന്നും 40വര്‍ഷത്തോളം നാടകം മാത്രം ജീവിതമായി കണ്ടയാളാണ് അദ്ദേഹമെന്നും പറഞ്ഞു.

share this post on...

Related posts