‘രണ്ടാം ഭര്‍ത്താവും എങ്ങനെ മോശമാകുമെന്നു പലരും എന്നോടു ചോദിച്ചിട്ടുണ്ട്’

ഹിന്ദി ബിഗ് ബോസിന്റെ നാലാം പതിപ്പിലൂടെ ശ്രദ്ധിക്കപ്പെട്ട സിനിമാസീരിയല്‍ നടിയാണ് ശ്വേതാ തിവാരി. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടു സംസാരിക്കവെ തകര്‍ന്നു പോയ തന്റെ ദാമ്പത്യത്തെക്കുറിച്ച് ശ്വേത മനസ്സു തുറന്നിരുന്നു. ഒന്‍പതു വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം 2007ലാണ് ആദ്യ ഭര്‍ത്താവ് നടന്‍ രാജ ചൗധരിയുമായുള്ള ശ്വേതയുടെ ബന്ധം വിവാഹമോചനത്തിലെത്തുന്നത്. മദ്യപനായിരുന്ന ചൗധരി ഷൂട്ടിങ് ലൊക്കേഷനുകളില്‍ വച്ചു പോലും ശ്വേതയോട് അപമര്യാദയായി പെരുമാറിയിരുന്നു. വിവാഹമോചനം ലഭിച്ചപ്പോള്‍ മകള്‍ പാലകിനെ ശ്വേത ഒപ്പം കൂട്ടി. വര്‍ഷങ്ങള്‍ക്കു ശേഷം 2013ല്‍ നടന്‍ അഭിനവ് കോഹ്ലിയെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ റെയാന്‍ഷ് കോഹ്ലി എന്നൊരു മകനുമുണ്ടായി. ആഴ്ച്ചകള്‍ക്കു മുമ്പാണ് രണ്ടാം ഗാര്‍ഹികപീഡനത്തിന് കോഹ്ലിക്കെതിരേ കേസ് കൊടുക്കുന്നത്. ഇരുവരും ഇപ്പോള്‍ വിവാഹമോചിതരാണ്. നാഗിന്‍, ബാല്‍വീര്‍, മേരേ ഡാഡ് കീ ദുല്‍ഹന്‍ തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ശ്വേത ഹിന്ദി, പഞ്ചാബി, കന്നഡ, മറാത്തി, ഉറുദു, നേപ്പാളി എന്നീ ഭാഷകളിലെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

share this post on...

Related posts