തോളിന് പരിക്ക്: ന്യൂസിലന്‍ഡ് പര്യടനത്തില്‍ നിന്ന് ശിഖര്‍ ധവാന്‍ പുറത്ത്

മുംബൈ: ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ തോളിന് പരിക്കേറ്റ ശിഖര്‍ ധവാന്‍ ന്യൂസിലന്‍ഡ് പര്യടനത്തില്‍ നിന്ന് പുറത്ത്. ജനുവരി 24ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുള്ള ട്വന്റി 20 പരമ്ബരയിക്കായി ടീം തിങ്കളാഴ്ച ഓക്ലന്‍ഡിലേക്ക് പുറപ്പെട്ടു. ധവാന് പകരക്കാരെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിട്ടില്ല.
ആരോണ്‍ ഫിഞ്ചിന്റെ ഷോട്ട് തടുക്കാനായി ഡൈവ് ചെയ്തതിനിടെയാണ് ഇടത് തോളിന് താരത്തിന് പരിക്കേറ്റത്. ധവന്റെ നില മെഡിക്കല്‍ സംഘം വിലയിരുത്തുമെന്ന് ബി.സി.സി.ഐ മാനേജര്‍ വ്യക്തമാക്കിയിരുന്നു. നേരത്തേ രഞ്ജി ട്രോഫി മത്സരത്തില്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയുടെ കണങ്കാലിന് പരിക്കേറ്റിരുന്നു.

share this post on...

Related posts