മഞ്ജു വാര്യര്‍-ശ്രീകുമാര്‍ മേനോന്‍ വിവാദത്തില്‍ ഷോണ്‍ ജോര്‍ജ് -വീഡിയോ

സംവിധായകന്‍ ശീകുമാര്‍ മേനോനെതിരെ നടി മഞ്ജു വാരിയര്‍ പരാതി നല്‍കിയ സാഹചര്യത്തില്‍, ദിലീപ് കേസില്‍ പഴയ വാക്കുകള്‍ ഒന്നുകൂടി ഓര്‍മിപ്പിച്ച് ഷോണ്‍ ജോര്‍ജ്. ഇത് ഞാന്‍ അന്നു പറഞ്ഞതല്ലേ എന്ന അടിക്കുറിപ്പോടെ, ദിലീപീനെ കേസില്‍ കുടുക്കിയതാണ് എന്ന് ആരോപിക്കുന്ന വിഡിയോ വീണ്ടും ഷെയര്‍ ചെയ്തിരിക്കുകയാണ് ഷോണ്‍.
ദിലീപിനെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ കേസില്‍ കുടുക്കുകയായിന്നെന്നാണ് ഷോണിന്റെ ആരോപണം. ഇതിനുള്ള തട്ടിപ്പായിരുന്നു രണ്ടാമൂഴം സിനിമയെന്നും ഷോണ്‍ ജോര്‍ജ് വിഡിയോയിലൂടെ ആരോപിച്ചു. 2018 ഒക്ടോബര്‍ പതിനൊന്നിനായിരുന്നു വിഡിയോ അപ്ലോഡ് െചയ്തത്. സമാന ആരോപണവുമായി ഷോണിന്റെ പിതാവ് പിസി ജോര്‍ജും രംഗത്തുവന്നിരുന്നു. ഒടിയന്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ശ്രീകുമാറിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുമ്പോഴായിരുന്നു പ്രതികരണവുമായി ഷോണ്‍ എത്തിയത്. ‘നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് എങ്ങനെ കുടുങ്ങിയെന്ന സത്യം ഇനി പുറത്ത് വരും…’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്.

നടി അക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപ് എങ്ങനെ കുടുങ്ങിയെന്ന സത്യം ഇനി പുറത്ത് വരും…

Posted by Shone George on Thursday, October 11, 2018

share this post on...

Related posts