സൂപ്പർഫാസ്റ്റ് ചാർജറുമായി ഷവോമി

സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷം പേരെയും അലട്ടുന്ന പ്രശ്നമായിരിക്കും ചാർജ് ചെയ്യാനെടുക്കുന്ന സമയം. ഏറെക്കുറെ എല്ലാ ഫോണുകൾക്കും ഒരു മണിക്കൂറോ അതിൽ കൂടുതലോ സമയം ‘കുത്തിയിടണം’ ബാറ്ററി പൂർണമായി ചാർജ് ആവാൻ. ഇതിനൊരു പരിഹാരവുമായെത്തിയിരിക്കുകയാണ് ഷവോമി. 80W ഫാസ്റ്റ് വയർലെസ്സ് ചാർജിങ് സാങ്കേതിക വിദ്യയാണ് ചൈനീസ് ടെക് ഭീമന്മാർ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ പുത്തൻ ചാർജിങ് സംവിധാനം ഉപയോഗിച്ച് 4000mAh ബാറ്ററി കപ്പാസിറ്റിയുള്ള ഒരു ഫോൺ ചാർജ് ചെയ്യാൻ വെറും 19 മിനിറ്റ് മതി എന്നാണ് ഷവോമിയുടെ അവകാശവാദം. അതെ സമയം 80W ഫാസ്റ്റ് വയർലെസ്സ് ചാർജിങ് സപ്പോർട്ട് ചെയുന്ന സ്മാർട്ട്ഫോൺ ഷവോമി ഇതുവരെ ലോഞ്ച് ചെയ്തിട്ടില്ല.

Related posts