എംഐ 10T, പ്രോ പ്രീമിയം സ്മാർട്ട്ഫോണുകളുമായി ഷവോമി

ഷവോമിയുടെ ഏറ്റവും വിലക്കൂടുതലുള്ള ഫോണുകളിൽ ഒന്നായ എംഐ 10 മാത്രമായിരുന്നു ഈ ശ്രേണിയിൽ ഇന്ത്യയിൽ വിറ്റിരുന്ന ഫോൺ മോഡൽ. 49,999 രൂപ മുതൽ വില ആരംഭിക്കുന്ന എംഐ 10 ശ്രേണിയിലേക്ക് എംഐ 10T, എംഐ 10T പ്രോ എന്നിങ്ങനെ ‘വിലക്കുറവുള്ള’ രണ്ട്‌ മോഡലുകൾ ഷവോമി അവതരിപ്പിച്ചു.
6 ജിബി റാം + 128 ജിബി ഓൺബോർഡ് സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി ഓൺബോർഡ് സ്റ്റോറേജ് എന്നിങ്ങനെ രണ്ട്‌ പതിപ്പുകളിൽ വില്പനക്കെത്തിയിരിക്കുന്ന എംഐ 10T-യ്ക്ക് യഥാക്രമം 35,999 രൂപയും 37,999 രൂപയുമാണ് വില. കോസ്മിക് ബ്ലാക്ക്, ലൂണാർ സിൽവർ എന്നീ നിറങ്ങളിലാണ് എംഐ 10T വില്പനക്കെത്തുക. 8 ജിബി റാം + 128 ജിബി ഓൺബോർഡ് സ്റ്റോറേജ് എന്ന ഒരൊറ്റ പതിപ്പിൽ ലഭ്യമായ എംഐ 10T പ്രോ മോഡലിന് അതേസമയം 39,999 രൂപയാണ് വില. കോസ്മിക് ബ്ലാക്ക്, ലൂണാർ സിൽവർ എന്നീ നിറങ്ങളോടൊപ്പം അറോറ ബ്ലൂ നിറത്തിലും പ്രോ മോഡൽ ലഭ്യമാണ്.

Related posts