ശാസ്താംപാറയില്‍ ആദ്യ അഡ്വഞ്ചര്‍ ടൂറിസം അക്കാദമി ഒരുങ്ങുന്നു

വിളപ്പില്‍ശാല: ശാസ്താംപാറയില്‍ കേരളത്തിലെ ആദ്യ സാഹസിക വിനോദസഞ്ചാര അക്കാദമി ഒരുങ്ങുന്നു.
നിലവില്‍ ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രമായി സര്‍ക്കാര്‍ അംഗീകരിച്ച ശാസ്താംപാറയില്‍ ഒരുകോടി രൂപയുടെ വികസന പദ്ധതികളാണ് പൂര്‍ത്തിയായി വരുന്നത്.

ടൂറിസം അക്കാദമി നിലവില്‍ വരുന്നതോടെ റോപ് ക്ലൈംബിങ് ഉള്‍പ്പടെയുള്ള സാഹസിക പരിശീലനങ്ങള്‍ക്ക് ശാസ്താംപാറയില്‍ അവസരം ഇടം ഒരുങ്ങും.

നിലവില്‍ 13-ഏക്കര്‍ ഭൂമി ശാസ്താംപാറയില്‍ റവന്യൂവിഭാഗം കണ്ടെത്തിയിട്ടുണ്ട്. അവിടെ കൂടുതല്‍ സ്ഥലമുണ്ടെന്ന വിലയിരുത്തലിലാണ് വകുപ്പ്.

പദ്ധതിക്കായി ഭൂമി വിനോദസഞ്ചാര വകുപ്പിന് കൈമാറുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അക്കാദമിയുടെ ഭാഗമായി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, അക്കാദമിക് ബ്ലോക്ക് എന്നിവയും ശാസ്താംപാറയില്‍ സ്ഥാപിക്കുമെന്നും ഐ.ബി സതീഷ് എം.എല്‍.എ പറഞ്ഞു.

share this post on...

Related posts