കാതിനിമ്പമായി ‘അയ്യനയ്യനയ്യന്‍’ ഗാനം പാടി ശരത്

സംവിധായകന്‍ ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രം ’41’ എന്ന സിനിമയുടെ അന്ത:സത്തയെന്തെന്ന് വ്യക്തമാക്കി തരുന്ന ഗാനമായ ‘അയ്യനയ്യനയ്യന്‍’ മേക്കിങ് വീഡിയോ പുറത്തിറങ്ങി. പ്രശസ്ത സംഗീത സംവിധായകനായ ശരത് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നല്‍കിയിരിക്കുന്നത്.

‘ഞാനെന്നൊരു ഭാവം അലിയുകയായ്, നീയെന്ന വിചാരം ഒഴിയുമാത്മസരസ്സില്‍,
സകലതും നീ, സകലതും ഞാന്‍, പരമസത്യത്തിന്‍ പൊരുളതൊന്നറിവൂ,
കാണായുള്ളതു കണ്ടറിയും കണ്ണിനപ്പുറമായി, കാണും കണ്ണിനു കാഴ്ചയാകും കാരണപ്പൊരുളായി,
അയ്യനയ്യനയ്യന്‍ അയ്യനയ്യനയ്യന്‍ മുന്നിലുള്ളതഖിലം ഇന്ദ്രിയാന്ധനടനം,
എന്നു തുടങ്ങുന്ന ഹൃദയം തൊടുന്ന വരികളാണ് ഗാനത്തിലുള്ളത്. കേള്‍ക്കുന്തോറും വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്ന കാതിനിമ്പമേറുന്ന ഈണത്തിലാണ് ഗാനം. യൂട്യൂബില്‍ പുറത്തിറങ്ങിയതോടെ ഗാനം ഏവരും ഏറ്റെടുത്തിരിക്കുകയാണ്. മലയാളത്തില്‍ നിരവധിസിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ള ശരത് ഏറെ നാളുകള്‍ക്ക് ശേഷം പാടുന്ന ഗാനം കൂടിയാണിത്.

sharath\new\song\ayyanayyan\viral

share this post on...

Related posts