പാഷാണം ഷാജിയുടെ രണ്ടാം വിവാഹമോ? പിന്നിലുള്ള കഥ വെളിപ്പെടുത്തി പാഷാണം ഷാജി

മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ ഹാസ്യ താരങ്ങളില്‍ ഒരാളാണ് പാഷാണം ഷാജി. ബിഗ്ഗ്‌ബോസ് മത്സരത്തിൽ നിന്ന് പുറത്ത് വന്നതിനുശേഷം നടന്‍ പാഷാണം ഷാജി ഒരു യൂട്യബ് ചാനല്‍ തുടങ്ങിയിരുന്നു. വേറിട്ട സ്ഥലങ്ങളില്‍ നിന്നും പാചക വീഡിയോസുമായി ഷാജിയും ഭാര്യ രശ്മിയും പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ആരാധകരെ ഞെട്ടിച്ച് കൊണ്ടുള്ള ഒരു ചിത്രമായിരുന്നു ഷാജി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. തന്റെ ഭാര്യയായ രശ്മിയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന വ്യക്തിയാണ് പാഷാണം ഷാജി. എന്നാല്‍ വിവാഹിതനായി നില്‍ക്കുന്നൊരു ചിത്രമായിരുന്നു കഴിഞ്ഞ ദിവസം ഷാജി പുറത്ത് വിട്ടത്. മാത്രമല്ല ചിത്രത്തിന് താഴെ പ്രത്യേകമായൊരു ക്യാപ്ഷന്‍ ഇല്ലായിരുന്നു. അതേസമയം ഇന്നലെയാണ് ഇന്‍സ്റ്റാഗ്രാമില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള പാഷാണം ഷാജി വൈറലായി മാറിയത്. ചിത്രത്തില്‍ വിവാഹം കഴിഞ്ഞ് പൂമാലയൊക്കെ ഇട്ട് കയ്യിൽ ഒരു ബൊക്കെയും പിടിച്ച് വധുവിനൊപ്പം നില്‍ക്കുകയാണ് പാഷാണം ഷാജി. ഒപ്പമുള്ള പെണ്‍കുട്ടി ആരാണെന്ന് വ്യക്തമല്ലെങ്കിലും ചിത്രത്തില്‍ ഹാപ്പി മ്യാരേജ് ലൈവ് എന്ന് മാത്രമാണ് എഴുതിയിരിക്കുന്നത്. ഇതോടെ ആരാധകര്‍ക്കും സംശയമേറുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വിപുലമായി വൻ ഇതിനോടകം ചർച്ചകളും നടന്നിരുന്നു. കൂടാതെ ചിത്രം വൈറലായതോടെ പാഷാണം ഷാജി രണ്ടാമതും വിവാഹിതനായി എന്ന പ്രചരണവും എത്തി. തുടർന്ന്, ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ളതാണെന്ന് ചിത്രത്തിന് ക്യാപ്ഷന്‍ താരം എഡിറ്റ് ചെയ്ത് ചേര്‍ക്കുകയും ചെയ്തു. ഇതിനു പിന്നിലെ കാരണം ഷാജി വെളിപ്പെടുത്തുകയായിരുന്നു. അതായത് ‘ഓണം പരിപാടികളുടെ ഭാഗമായി ഏഷ്യാനെറ്റ് ചാനലില്‍ വരാന്‍ പോകുന്ന കോമഡി പരിപാടിയില്‍ നിന്നുള്ള ദൃശ്യമാണ് കഴിഞ്ഞ ദിവസം ചിത്രമായി ഷാജി പങ്കു വച്ചത്. ഇതോടെ ഇന്നലെ മുതല്‍ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങള്‍ക്കെല്ലാം അവസാനം കാണുകയും ചെയ്തു. മാത്രമല്ല, ഷാജിയുടെ പുതിയ സംരംഭത്തിന് എന്നും കൂട്ടായി ഭാര്യ രശ്മിയും ഉണ്ടായിരുന്നു. ഒപ്പം ചില ചാരിറ്റി പ്രവര്‍ത്തനങ്ങളുമൊക്കെയായി സന്തോഷത്തോടെ ഇപ്പോൾ ഇരുവരും.

Related posts