ആ കുരുന്നുകള്‍ക്ക് നീതി ലഭിച്ചേ മതിയാകൂ…’; പ്രതിഷേധവുമായി ഷെയ്ന്‍ നിഗം

വാളയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സഹോദരിമാര്‍ക്ക് നീതി നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധമറിയിച്ച് നടന്‍ ഷെയ്ന്‍ നിഗവും സംഘവും. മൂന്നാറില്‍ ചിത്രീകരണം പുരോഗമിക്കുന്ന തന്റെ പുതിയ ചിത്രമായ കുര്‍ബാനിയുടെ ലൊക്കേഷനിലാണ് വായ് മൂടിക്കെട്ടി ഇവര്‍ പ്രതിഷേധിച്ചത്. ഷെയ്‌നിനൊപ്പം ചിത്രത്തിലെ മറ്റ് അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും അണിചേര്‍ന്നു. .. കറുത്ത തുണികൊണ്ട് വായ്മൂടി കെട്ടിയായിരുന്നു നീതിക്ക് വേണ്ടിയുള്ള പ്രതിഷേധം നടന്നത്… തങ്ങള്‍ കുരുന്നുകള്‍ക്കൊപ്പമാണെന്നും വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നും കേസില്‍ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഷെയ്‌നിന്റെയും അണിയറപ്രവര്‍ത്തകരുടെയും പ്രതിഷേധം..
ജിയോ. വി ആണ് ഖുര്‍ബാനിയുടെ സംവിധായകന്‍. വര്‍ണചിത്ര മഹാസുബൈര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

share this post on...

Related posts