” പ്യൂരിഫയറിന്റെ വൃത്തിഹീനമായ അവസ്ഥയെ ചൂണ്ടിക്കാട്ടി, അടൂര്‍ SNT എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥിക്കെതിരെ അധ്യാപകരുടെ പ്രതികാര നടപടി ; SFI ടെക്‌നോസിന്റെ ഫേസ്ബുക്ക് കുറിപ്പ് ”


അധ്യാപകരുടെ തെറ്റായ രീതികള്‍ ചോദ്യം ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് പ്രതികാര മനോഭാവം വെച്ച് കൊണ്ടുള്ള നീക്കങ്ങള്‍ പലപ്പോഴും വാര്‍ത്തകളായിട്ടുണ്ട്. അത് വീണ്ടും ആവര്‍ത്തിക്കുകയാണ് അടൂര്‍ SNT എന്‍ജിനീയറിങ് കോളജ് മൂന്നാം വര്‍ഷ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വിദ്യാര്‍ത്ഥിയായ അനന്തുവിന്റെ കാര്യത്തില്‍. കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്ന പ്യൂരിഫയറിന്റെ വൃത്തിഹീനമായ അവസ്ഥയെ ചൂണ്ടിക്കാട്ടുകയും ചോദ്യം ചെയ്തതുമാണ് ഇത്തരത്തിലുള്ള പ്രതികാര നടപടികളിലേക്ക് കൊണ്ടെത്തിച്ചത്.


SFI ടെക്‌നോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

SNT അടൂരിലെ എന്‍ജിനീയറിങ് കോളജ് മൂന്നാംവര്‍ഷ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വിദ്യാര്‍ഥി ആയ അനന്തുവിന് നേരെ കോളേജ് മാനേജ്‌മെന്റും, അധ്യാപകരും, പിടിഎ ഭാരവാഹികളും നടത്തുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറാകണം. അല്ലാത്തപക്ഷം ശക്തമായ സമരവുമായി SFI ടെക്‌നോസ് മുന്നോട്ടുപോകും

കോളേജിലെ വാട്ടര്‍ പ്യൂരിഫയറുകള്‍ നിന്നും വെള്ളം എടുക്കാന്‍ പോയ ജൂനിയര്‍ വിദ്യാര്‍ത്ഥികളോട്, പ്യൂരിഫയര്‍ കേടാണ്, മലിനകരമായ വെള്ളമാണ് വരുന്നത്, അത് കുടിച്ചാല്‍ നിങ്ങള്‍ക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകും എന്ന് ആനന്തു പറഞ്ഞിരുന്നു. കേട് വന്നു കുറെ നാളുകള്‍ ആയിട്ടും പ്യുരിഫയര്‍ നന്നാക്കാന്‍ മാനേജ്‌മെന്റ് തയ്യാറല്ലാത്തതിനാല്‍ എത്രയും പെട്ടെന്ന് അവ നന്നാക്കണം എന്നവശ്യം ഉന്നയിച്ചു വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന് പരാതികൊടുത്തു.

എന്നാല്‍ മാസ്സ് പെറ്റീഷന്‍ എന്ന പേരും പറഞ്ഞു വിദ്യാര്‍ത്ഥികളില്‍ നിന്നും ഒപ്പുശേഖരണം നടത്തി അനന്തുവിന് നേരേ ഒരു പരാതി അധ്യാപകര്‍ തന്നെ എഴുതി ചേര്‍ക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ പോലുമറിയതെയാണ് ഇത്തരമൊരു നീക്കം മാനേജ്‌മെന്റ് നടത്തിയത്. പ്യുരിഫയറില്‍ തുപ്പിയിട്ടു എന്നാണ് പരാതിയില്‍ എഴുതി ചേര്‍ത്തിയത്. അതിന്റെ ഭാഗമായി അനന്തുവിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

തുടര്‍ന്ന് അഞ്ചുദിവസത്തോളം എന്‍ക്വയറി എന്നപേരില്‍ ഒരു റൂമിനകത്ത് അടച്ചിട്ട് ദിനേശ് അടക്കമുള്ള പിടിഎ ഭാരവാഹികളും ഇലക്ട്രിക്കല് ഒഛഉ അമൃതരാജ്, ഒഛഉ യായ റിയാന, അധ്യാപകരായ ബിനു(ഓട്ടോമൊബൈല്‍), അനീഷ്(ലല), അഖില്‍(ാല), എന്നിവരുടെ നേതൃത്വത്തില്‍ മാനസികമായ പീഡനങ്ങളേറ്റുവാങ്ങേണ്ടി വന്നു.

മാത്രമല്ല പരീക്ഷയുടെ ദിവസം ആയിരുന്നിട്ടുപോലും അച്ചടക്കനടപടി എന്നും പറഞ്ഞു അധ്യാപകര്‍ മാനസികമായി തളര്‍ത്തുന്ന രീതി കൈകൊണ്ട് പോയത്. പരീക്ഷ എഴുതുന്നതിനിടയില്‍ പരീക്ഷ ഹാളില്‍ കയറി വന്നു അമൃതരാജും അശ്വതിയും(ക്ലാസ് അഡ്വൈസര്‍) മോശമായ രീതിയില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്തു. വിദ്യാര്‍ത്ഥി എങ്ങനെയാണ് യൂണിവേഴ്‌സിറ്റി എക്‌സാം എഴുതിയത് എന്ന് ചിന്തിച്ചാല്‍ മനസ്സിലാകും. കാരണം ഇത്രയും മോശമായ രീതിയിലുള്ള പെരുമാറ്റം ആണ് അധ്യാപകരില്‍ നിന്നും ഉണ്ടായിട്ടുള്ളത്

മാത്രമല്ല വീട്ടില്‍ അമ്മയടക്കം വിളിച്ചു ഭീഷണിപ്പെടുത്തുകയും 15000 രൂപ കെട്ടി വെക്കുകയും മുദ്രപത്രത്തില്‍ സത്യവാങ്ങ്മൂലം ഒപ്പിട്ടു നല്‍കുകയും ചെയ്താല്‍ മാത്രമേ തിരിച്ച് എടുക്കുകയുള്ളൂ എന്ന ഭീഷണിയും മുഴക്കി.

വേണ്ടവിധത്തില്‍ എന്നെ ഒന്ന് കണ്ടാല്‍ പരിഗണിക്കാം എന്നും പറഞ്ഞു പിടിഎ പ്രസിഡണ്ട് ദിനേശ് കൈക്കൂലിയും ആവശ്യപ്പെട്ടിട്ടുണ്ട്.

വിദ്യാര്‍ത്ഥി സംഘടന നേതാക്കളും എംഡിയും നടത്തിയ ചര്‍ച്ചയുടെ ഭാഗമായി വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കാം എന്നു പറഞ്ഞിരുന്നു. എന്നാല്‍, ഇരുപത്തെട്ടാം തീയതി ക്ലാസ് തുടങ്ങിയ ദിവസം ക്ലാസില്‍ പോയ വിദ്യാര്‍ത്ഥിയോട് സംഘടന നേതാക്കള്‍ നിന്റെ അച്ഛനൊന്നും അല്ലാലോ എന്നും പറഞ്ഞു വളരെയധികം മോശമായ രീതിയില്‍ അധിക്ഷേപിച്ചുകൊണ്ട് കോളേജില്‍ നിന്നും ഇറക്കി വിടുകയാണുണ്ടായത്. തുടര്‍ന്ന് വീട്ടില്‍ വിളിച്ചു അമ്മയോട് അടക്കം മോശമായ രീതിയില്‍ സംസാരിക്കുന്ന നിലപാടും അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായി.

അധ്യാപകരുടെ തെറ്റായ രീതികള്‍ ചോദ്യം ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് പ്രതികാര നടപടി വെച്ചികൊണ്ടുള്ള നീക്കം മുമ്പും ഉണ്ടായതാണ്. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ അനന്തുവിന് നേരെ നടക്കുന്ന ഈ പ്രതികാര നടപടി. മാനേജ്‌മെന്റ് പീഡനങ്ങള്‍ കൊണ്ട് ആത്മഹത്യ ചെയ്ത ഒട്ടനവധി വിദ്യാര്‍ഥികളുടെ കൂട്ടത്തിലേക്ക് അനന്തുവിനെ തള്ളി വിടാന്‍ ഞങ്ങള്‍ തയ്യാറല്ല. അവനെ തിരിച്ചെടുക്കാന്‍ തയ്യറായില്ല എങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുംമെന്നു ടഎക ടെക്‌നോസ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts