മുന്‍ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ യുവതി മരിച്ചു

rape-story-647_071917022826

ജാര്‍ഖണ്ഡ്: മുന്‍ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ യുവതി മരിച്ചു. ജാര്‍ഖണ്ഡിലെ ജംതാര ജില്ലയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. കേസില്‍ യുവതിയുടെ മുന്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുകയും മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി കാളി പൂജയോടനുബന്ധിച്ച് നടക്കുന്ന നാടകം കാണാന്‍ വേണ്ടി പോയതായിരുന്നു യുവതി. നാടകം കഴിഞ്ഞ് മടങ്ങി വരുന്ന വഴി മുന്‍ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ ബലം പ്രയോഗിച്ച് ഗ്രാമത്തിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ട് പോകുകയും ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. ബലാത്സംഗത്തിന് ശേഷം പ്രതികള്‍ യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ബി എന്‍ സിങ് വ്യക്തമാക്കി.

ശബരിമല കയറാന്‍ അനുമതി തേടി കൂടുതല്‍ യുവതികള്‍ രംഗത്ത്

പിറ്റേ ദിവസം രാവിലെ യുവതിയുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ സംഭവമറിയുന്നത്. തുടര്‍ന്ന് രക്തത്തില്‍ കുളിച്ച് കിടക്കുന്ന യുവതിയെ നാട്ടുകാര്‍ ജംതാര സദര്‍ ഹോസ്പിറ്റല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

share this post on...

Related posts