കലാകരനേയും വെറുതെ വിടാതെ മനുഷ്യമൃഗങ്ങള്‍

abuse

abuse

ലൈംഗികബന്ധത്തിന് സമ്മതിക്കാത്തതിന് തുള്ളല്‍ കലാകാരനെ മര്‍ദ്ദിച്ച് അവശനാക്കി. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. വളാഞ്ചേരി സ്വദേശി കലാമണ്ഡലം ജിനേഷിനാണ് മര്‍ദ്ദനമേറ്റത്. ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ച ശേഷം താമരശ്ശേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് കെഎസ്ആര്‍ടിസി ബസില്‍ നാട്ടിലേക്ക് തിരിച്ച ജിനേഷ് പുലര്‍ച്ചെ 2 മണിയോടുകൂടി തട്ടുകടയില്‍ ചായ കുടിക്കാന്‍ ഇറങ്ങിയപ്പാഴാണ് സംഭവം നടന്നത്. പരിചയക്കാരെന്ന ഭാവേന എത്തിയ രണ്ടുപേര്‍ കാരറിലേക്ക് വിളിച്ചാണ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയത്. ഗുരുതരമായി പരുക്കേറ്റ ജിനേഷിനെ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 17 വര്‍ഷമായി കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളില്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ച കലാകാരനാണ് ജിനേഷ്. പ്രശസ്ത തുള്ളല്‍കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്റെ ശിഷ്യനാണ്. ജിനേഷിന്റെ പരാതിയില്‍ വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Related posts