ലൈംഗിക ബന്ധത്തിലൂടെ കോവിഡ് 19 ബാധിക്കുമോ?

ലൈംഗികതയെക്കുറിച്ചുള്ള വ്യാപകവും തെറ്റായതുമായ അറിവുകള്‍ കണ്ടെത്തി പരിഹരിക്കുന്നതിനായി, ന്യൂസ് 18.കോം എല്ലാ വെള്ളിയാഴ്ചയും ‘ലെറ്റ്‌സ് ടോക്ക് സെക്‌സ്’ എന്ന പേരില്‍ പ്രതിവാര സെക്‌സ് കോളം പ്രസിദ്ധീകരിക്കാറുണ്ട്. ഈ കോളത്തിലൂടെ ആളുകള്‍ക്ക് അവര്‍ നേരിടുന്ന ലൈംഗിക ആരോഗ്യ പ്രശ്‌നങ്ങള്‍ ശാസ്ത്രീയമായ രീതിയിലും സൂക്ഷ്മതയോടെയും പരിഹരിച്ചു നല്‍കാനാണ് ശ്രമിക്കുന്നത്.

ലോക്ക് ഡൗണ്‍ സമയത്തിന് ശേഷം പൊതു ഇടങ്ങള്‍ തുറക്കുന്നുണ്ടെങ്കിലും, ഈ സമയത്ത് നിങ്ങള്‍ക്ക് പുതിയ ആളുകളുമായി ഡേറ്റിംഗ് പുനരാരംഭിക്കാന്‍ കഴിയുമെങ്കിലും, കോവിഡ് കാലത്ത് പുതിയ പങ്കാളികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് തികച്ചും വ്യത്യസ്തമായ ഒരു കാര്യമാണ്. ഈ സമയത്തെ ലൈംഗികതയില്‍ സുരക്ഷാ രീതികള്‍ക്കായി കോണ്ടം ഉപയോഗിച്ചാല്‍ മാത്രം പോരാ എന്നാണ് ഡോക്ടര്‍ പറയുന്നത്. മാത്രവുമല്ല ലൈംഗിക അടുപ്പം നിങ്ങളെ യഥാര്‍ത്ഥത്തില്‍ കോവിഡ് സംബന്ധമായ അപകടസാധ്യതകളില്‍ എത്തിക്കുമെന്നും പറയുന്നു. അത്തരം സമയങ്ങളില്‍, ലൈംഗികജീവിതം നയിക്കാനും സുരക്ഷിതരാകാനും നിങ്ങളെ അനുവദിക്കുന്ന ചില അടിസ്ഥാന മുന്‍കരുതലുകളെക്കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണ്.

ശാരീരിക അകലം മുതല്‍ ലൈംഗിക ദൂരം വരെ

ശാരീരിക അകലം ‘ന്യൂ നോര്‍മലായി’ മാറുമ്പോള്‍, പ്രിയപ്പെട്ടവരുടെ അടുത്ത് നിന്നും ലൈംഗിക അകലം പാലിക്കുന്നതില്‍ ആളുകളെ ഉപദേശിക്കുക എന്നത് ഏറെ പ്രയാസമേറിയ കാര്യമാണ്. അതിനാല്‍, കോവിഡ് സമയങ്ങളില്‍, നിങ്ങള്‍ക്കോ ??നിങ്ങളുടെ പങ്കാളിക്കോ രോഗബാധയില്ലെന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയുമോ എന്നും അറിയാനുള്ള ഏക വിശ്വസനീയമായ മാര്‍ഗം രോഗ പരിശോധനയാണ്. നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ വീട്ടില്‍ തന്നെ തുടരുകയാണെങ്കില്‍, ലൈംഗിക ബന്ധത്തിന് ഒരു അപകടവും ഉണ്ടാകില്ല.

ലൈംഗിക ബന്ധത്തിലൂടെ നിങ്ങള്‍ക്ക് കോവിഡ് 19 ബാധിക്കുമോ?

കോവിഡ് -19 ലൈംഗികമായി പകരുന്ന രോഗമല്ല (എസ്ടിഡി), ബീജത്തിലോ യോനി ദ്രാവകത്തിലോ വൈറസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും, നിങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടില്ലെങ്കില്‍, കൂടെയുള്ളയാള്‍ക്ക് കുത്തിവയ്പ് എടുത്തിട്ടുണ്ടോ എന്ന് നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍, നിങ്ങള്‍ പാലിക്കേണ്ട ഏറ്റവും കുറഞ്ഞ അകലം 6 അടിയാണ്. അങ്ങനെ, ലൈംഗികതയിലൂടെ കോവിഡ് -19 പകരില്ലെങ്കിലും, രോഗബാധിതനായ ഒരാളുമായി (അവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും) അല്ലെങ്കില്‍ അവരുടെ ഉമിനീരിന്റെയോ കഫത്തിന്റെയോ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ നിങ്ങള്‍ക്ക് കോവിഡ് -19 ബാധിക്കാം.

മറ്റൊരാളെ സ്പര്‍ശിക്കുന്നതും ചുംബിക്കുന്നതും ഉള്‍പ്പെടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കോവിഡ് -19 പിടിപെടാനോ പടരാനോ ഉള്ള അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നാണ് വിദഗ്ദര്‍ പറയുന്നത്.

പാലിക്കേണ്ട മുന്‍കരുതലുകള്‍

ലൈംഗിക ബന്ധത്തില്‍ ചില മുന്‍കരുതലുകള്‍ എടുക്കുന്നതിലൂടെ നമുക്ക് കോവിഡ് -19 മഹാമാരിയുടെ നിയന്ത്രണത്തില്‍ സംഭാവന നല്‍കാന്‍ കഴിയും. ലൈംഗികവേളയില്‍ കോവിഡ് -19 പകരാനുള്ള സാധ്യത കുറയ്ക്കുന്നതിന് ഓര്‍മ്മിക്കേണ്ട ചില പൊതുവായ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.

നിങ്ങള്‍ അല്ലെങ്കില്‍ നിങ്ങളുടെ പങ്കാളി അടുത്തിടെ യാത്ര ചെയ്തിട്ടുണ്ട് പക്ഷേ രോഗ പരിശോധന നടത്തിയിട്ടില്ല എങ്കില്‍ ചുംബനത്തിനും ലൈംഗിക ബന്ധത്തിനും പകരം വിപുലവും പ്രണയപരവുമായ ഫോര്‍പ്ലേ തിരഞ്ഞെടുക്കുക.

ഈ സമയത്ത്, കൂടെ ജീവിക്കുന്ന ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് ഏറ്റവും സുരക്ഷിതമായ കാര്യം. എന്നിരുന്നാലും, നിങ്ങള്‍ക്കോ ??നിങ്ങളുടെ പങ്കാളിക്കോ COVID-19 ന്റെ ലക്ഷണങ്ങള്‍ പ്രകടമാവുകയോ പൊതുവെ അസ്വസ്ഥത അനുഭവപ്പെടുകയോ ചെയ്താല്‍, 14 ദിവസത്തേക്ക് എല്ലാ തരത്തിലുമുള്ള ശാരീരിക ബന്ധവും ഒഴിവാക്കി സ്വയം ക്വാറന്റൈനില്‍ കഴിയണം. ഇതിനര്‍ത്ഥം ലൈംഗികത, സ്പര്‍ശനം, ചുംബനം എന്നിവയൊന്നും ചെയ്തു കൂടാ എന്നാണ്.

നിങ്ങളോടൊപ്പം ഉള്ള ഒരാളുമായിട്ടല്ല നിങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ കഴിയുന്നത്ര കുറച്ച് പങ്കാളികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പരിഗണിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ സാധാരണയായി നിങ്ങളുടെ ലൈംഗിക പങ്കാളികളെ ഓണ്‍ലൈനില്‍ കണ്ടുമുട്ടുകയാണെങ്കില്‍, വ്യക്തിപരമായി കൂടിക്കാഴ്ച നടത്താതിരിക്കുകയും അടുപ്പം കൂട്ടാന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുകയും ചെയ്യുക.

നിങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍, ലൈംഗിക ബന്ധത്തിന് മുമ്പും ലൈംഗിക ബന്ധത്തിന് ശേഷവും ശരീരഭാഗങ്ങള്‍ കഴുകണമെന്നും വിദഗ്ദര്‍ ശുപാര്‍ശ ചെയ്യുന്നു. കാരണം, COVID-19 വൈറസുകള്‍ക്ക് പ്രതലങ്ങളില്‍ മണിക്കൂറുകളോളം ജീവിക്കാന്‍ കഴിയും, അതിനാല്‍ നിങ്ങളുടെ പങ്കാളിയെ സ്പര്‍ശിക്കുന്നതിനു മുമ്പ് നിങ്ങള്‍ കൈ കഴുകണം.

ഉമിനീര്‍, മറ്റ് തരത്തിലുള്ള സ്രവങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കം കുറയ്ക്കുന്നതിന് ഫെയ്‌സ് മാസ്‌ക് ധരിക്കുവാനും റബ്ബര്‍ ഗ്ലൗസ്, കോണ്ടം, ഡെന്റല്‍ ഡാമുകള്‍ എന്നിവയുടെ ഉപയോഗവും സുരക്ഷാ ശുപാര്‍ശകളില്‍ ഉള്‍പ്പെടുന്നു.

ഓര്‍ക്കുക, ലൈംഗികത എന്നത് വ്യത്യസ്ത ആളുകള്‍ക്ക് വ്യത്യസ്തമായ കാര്യങ്ങളാണ്. അത് എല്ലായ്‌പ്പോഴും ലൈംഗിക ബന്ധമോ സ്പര്‍ശനമോ ആയിരിക്കില്ല. അതിനാല്‍ പരസ്പരം അല്ലെങ്കില്‍ സ്വയം ആസ്വദിക്കുന്നതിനുള്ള പുതിയ വഴികള്‍ കണ്ടെത്താനുള്ള മികച്ച അവസരമാക്കി ഇതിനെ മാറ്റുക.

ബന്ധം നിലനിര്‍ത്തുക

നിങ്ങളുടെ പങ്കാളിയുമായി ഒത്തുചേരേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അതിനായി ഒരു ടിന്‍ഡര്‍ ഡേറ്റിനു പോകാനോ അതുവഴിയുള്ള ശാരീരിക ബന്ധത്തിനോ ഇത് തീര്‍ച്ചയായും മികച്ച സമയമല്ല. അവര്‍ക്ക് നിങ്ങളെ ശരിക്കും ഇഷ്ടമാണെങ്കില്‍, അവര്‍ കാത്തിരിക്കും. അല്ല നിങ്ങള്‍ ഇതിനകം തന്നെ ആളുകളുമായി ഇടപഴകാന്‍ തുടങ്ങിയിട്ടുണ്ടെങ്കില്‍, നിങ്ങള്‍ ആരുടെ കൂടെയായിരുന്നുവെന്നും എവിടെ, എപ്പോള്‍ പോയി എന്നതും ഓര്‍മ്മിച്ച് വെയ്ക്കുന്നത് നല്ലതാണ്. മാസ്‌ക് ധരിച്ച് ചുംബിക്കുന്നത് സുരക്ഷിതമായ ഒരു സമ്പ്രദായമാണെന്നതിന് തെളിവുകളൊന്നുമില്ല.

കോവിഡ് -19 പാന്‍ഡെമിക് ഇതുവരെ അവസാനിച്ചിട്ടില്ല. അതിനാല്‍, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ്, നിങ്ങള്‍ക്കും സമൂഹത്തില്‍ മറ്റുള്ളവര്‍ക്കും ഉണ്ടാകാവുന്ന സുരക്ഷയും പ്രത്യാഘാതവും പരിഗണിക്കേണ്ടതുണ്ട്.

Related posts