ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ച ഉടനെ സെന്‍സെക്‌സ് 80 പോയിന്റ് ഉയര്‍ന്ന് 37612ലും നിഫ്റ്റി 13 പോയിന്റ് നേട്ടത്തില്‍ 11139ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 612 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 496 ഓഹരികള്‍ നഷ്ടത്തിലുമാണ്.

എംആന്റ്എം, ബ്രിട്ടാനിയ, എച്ച്ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല, ഗെയില്‍,ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്,തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ്, യെസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ആക്‌സിസ് ബാങ്ക്, കോള്‍ ഇന്ത്യ, വേദാന്ത, ഇന്‍ഫോസിസ്, ഐഷര്‍ മോട്ടോഴ്‌സ്, ടിസിഎസ്, ടാറ്റ സ്റ്റീല്‍, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

share this post on...

Related posts