ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം

 

 

 

 

 

 

 

 

 

 

 

 

 

 

മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 147 പോയന്റ് ഉയര്‍ന്ന് 36791ലും നിഫ്റ്റി 43 പോയന്റ് ഉയര്‍ന്ന് 10891ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 731 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 387 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ലോഹം, ഫാര്‍മ ഓഹരികളാണ് നഷ്ടത്തില്‍. ഐടി, വാഹനം, ഇന്‍ഫ്ര, എഫ്എംസിജി, ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. പിഎഫ്സി, ആര്‍ഇസി, എസ്ബിഐ, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ഇന്‍ഫോസിസ്, വേദാന്ത, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ഇന്ത്യബുള്‍സ് ഹൗസിങ്, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

share this post on...

Related posts