സേമിയ ഉപ്പുമാവ് തയ്യാറാക്കാം

ആവശ്യമായ ചേരുവകള്‍

രണ്ട് കപ്പ് സേമിയ വേവിച്ച് വെള്ളം ഊറ്റിയത് കരുതിവെയ്ക്കുക, രണ്ട് ടീസ്പൂണ്‍ എണ്ണയും അര ടീസ്പൂണ്‍ വീതം കടുകും ഉഴുന്നും ഒരു വറ്റല്‍ മുളകും രണ്ട് തണ്ട് കറിവേപ്പിലയും താളിക്കാനായി എടുത്ത് മാറ്റി വെയ്ക്കുക. കൂടാതെ അര കപ്പോളം ചെറുതായി അരിഞ്ഞ സവോളയും ഒരു ടീസ്പൂണ്‍ ഇഞ്ചിയും പച്ചമുളകും എടുത്ത് മാറ്റിവെയ്ക്കുക. പാകത്തിന് ഉപ്പും കരുതാന്‍ മറക്കല്ലേ.

തയ്യാറാക്കുന്ന വിധം

എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക, ശേഷം ഉഴുന്നും കറിവേപ്പിലയും വറ്റല്‍മുളകും ചേര്‍ത്തിട്ട് മൂപ്പിക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന സവാള, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്തിളക്കി നന്നായി വഴറ്റിയ ശേഷം വേവിച്ച സേമിയയും ഉപ്പും ചേര്‍ത്തിളക്കി തീയില്‍ നിന്നും വാങ്ങി ചൂടോടെ ഉപയോഗിക്കാം.

share this post on...

Related posts