കൊഹ്ലിയുടെ പിഴവുകള്‍ ചൂണ്ടിക്കാട്ടാന്‍ ശേഷിയുള്ള താരങ്ങള്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലില്ല; കൊഹ്ലിയുടെ ക്യാപ്റ്റന്‍സിക്കെതിരെ വിമര്‍ശനവുമായി സേവാഗ്

IMG_1711

IMG_1711

ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം വിരേന്ദര്‍ സേവാഗ്. കൊഹ്ലി കളത്തില്‍ വരുത്തുന്ന പിഴവുകള്‍ ചൂണ്ടിക്കാട്ടാന്‍ ശേഷിയുള്ള താരങ്ങള്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലില്ലെന്ന് സേവാഗ് പറയുന്നു. ഒരു ടിവി ഷോയില്‍ പങ്കെടുക്കവെയാണ് സേവാഗ് തന്റെ അഭിപ്രായം തുറന്നടിച്ചത്. എത്ര മോശം സാഹചര്യങ്ങളിലും മികച്ച പ്രകടനം നടത്താന്‍ കഴിവുള്ള കൊഹ്ലി അതേ മികവ് മറ്റു താരങ്ങളില്‍നിന്നും പ്രതീക്ഷിക്കുന്നതാണ് അദ്ദേഹത്തിന് പറ്റുന്ന ഏറ്റവും വലിയ പാളിച്ചയെന്നും സേവാഗ് പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ തുടര്‍ച്ചയായി രണ്ട് ടെസ്റ്റുകള്‍ തോറ്റ് ഇന്ത്യ പരമ്പര അടിയറവു വച്ചതിനു പിന്നാലെയാണ് കൊഹ്ലിയുടെ ക്യാപ്റ്റന്‍സിക്കെതിരായ വിമര്‍ശനം സേവാഗ് കടുപ്പിച്ചത്. ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീമിനെ തിരഞ്ഞെടുത്തതില്‍ കൊഹ്ലിക്ക് പിഴവു സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി സേവാഗ് മുന്‍പും രംഗത്തെത്തിയിരുന്നു. രണ്ടാം ടെസ്റ്റിലും പരാജയപ്പെട്ടാല്‍ കൊഹ്ലി ടീമില്‍നിന്ന് മാറിനില്‍ക്കണമെന്നു പോലും സേവാഗ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കൊഹ്ലിയുടെ തെറ്റു ചൂണ്ടിക്കാട്ടാന്‍ ശേഷിയുള്ളവര്‍ ഇപ്പോഴത്തെ ടീമിലില്ലെന്നുള്ള പുതിയ വിമര്‍ശനം. തീരുമാനങ്ങളെടുക്കുന്നതില്‍ ക്യാപ്റ്റനെ സഹായിക്കാനും തെറ്റു പറ്റുമ്പോള്‍ തിരുത്താനും കഴിവുള്ള മൂന്നോ നാലോ താരങ്ങള്‍ എല്ലാ ടീമിലും കാണും. പക്ഷേ ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ അത്തരം താരങ്ങളുണ്ടോ എന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. ഡ്രസിങ് റൂമില്‍ കൊഹ്ലിയുടെ ടീം തിരഞ്ഞെടുപ്പ് ചോദ്യം ചെയ്യാന്‍ ശേഷിയുള്ള താരളുണ്ടോയെന്നും സംശയമാണ്. കഴിവിന്റെ കാര്യത്തില്‍ കൊഹ്ലിക്കൊപ്പം നില്‍ക്കാന്‍ കെല്‍പ്പുള്ളവര്‍ ടീമിലില്ല എന്നതാണ് ഇതിന് കാരണമെന്നും സേവാഗ് പറഞ്ഞു. കൊഹ്ലിയുടെ പിഴവുകള്‍ ചൂണ്ടിക്കാട്ടുന്ന ചില താരങ്ങള്‍ ടീമിന് ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related posts