ഒരു സ്പൂണ്‍ ചോറിലേക്ക് ഒതുങ്ങി മമ്മൂട്ടി

മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്താ??. മലയാള സിനിമയില്‍ കാലാകലങ്ങളായി ചര്‍ച്ച ചെയ്യുന്ന വിഷയം മറ്റൊന്നുമല്ല. പലപ്പോഴായി താരം തന്നെ ഈ ചോദ്യം നേരിട്ടിട്ടുണ്ട്. എല്ലാം ചിരിയിലൊതുക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍. എഴുപതുകളില്‍ അഭിനയം തുടങ്ങിയ മമ്മൂട്ടി ഇപ്പോഴും മലയാളത്തിന്റെ ഹോട്ട് സ്റ്റാറായി നില്‍ക്കുന്നതിന്റെ പ്രധാന രഹസ്യം ഒരു ദിവസം പോലും മുടങ്ങാത്ത വ്യായാമമാണ്. ദിവസം അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ വ്യായാമ ചെയ്യുന്നതാണ് ആ ശരീരസൗന്ദര്യത്തിന്റെ പ്രധാന രഹസ്യം. മറ്റൊന്ന് ചിട്ടയായ ആഹാര രീതിയാണ്. വളരെ കര്‍ശനമായ ഡയറ്റ് ആണ് മമ്മൂട്ടി പിന്തുടര്‍ന്ന് പോരുന്നത്. ജങ്ക് ഫുഡില്‍ നിന്നും കാര്‍ബോ ഹൈഡ്രേറ്റ് ആഹാരങ്ങളില്‍ നിന്നും പൂര്‍ണമായ അകലം പാലിക്കാന്‍ മെഗാസ്റ്റാറിന് കഴിയുന്നു. ചിപ്‌സും എണ്ണയില്‍ വറുത്തെടുത്ത മറ്റ് ആഹാരപദാര്‍ത്ഥങ്ങളും മമ്മൂട്ടി കഴിക്കാറില്ല. മധുരവും പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ഒരു ചപ്പാത്തിയും ഒരു സ്പൂണ്‍ ചോറുമായിരുന്നു മമ്മൂട്ടിയുടെ ഭക്ഷണം.

share this post on...

Related posts