ഒളിമ്പിക്‌സ് മെഡൽ നേടുന്ന രണ്ടാമത്തെ മലയാളി; പി ആർ ശ്രീജേഷ്!

മലയാളികൾക്ക് അഭിമാനമായി പി ആർ ശ്രീജേഷെന്ന ഗോൾകീപ്പർ. ടോക്യോ ഒളിമ്പിക്‌സിൽ ഹോക്കിയിലൂടെ ഇന്ത്യ നാലാം മെഡൽ നേടിയ താരമാണ് അദ്ദേഹം. വെങ്കലത്തിനായുള്ള പോരാട്ടത്തിൽ ജർമനിക്കെതിരെ ഉശിരൻ രക്ഷപ്പെടുത്തലുകളുമായി തിളങ്ങിയത് ശ്രീജേഷാണ്. അവസാന സെക്കന്റുകലിൽ ഗോളെന്നുറച്ച ജർമനിയുടെ ഷോട്ടുകളെ ശ്രീജേഷ് തടുത്തിട്ടതോടെയാണ് 41 വർഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട് ഇന്ത്യൻ ഹോക്കി ടീം ഒരു മെഡൽ നേടുന്നത്.

Hockey India Nominates Goalkeeper PR Sreejesh And Deepika For Rajiv Gandhi  Khel Ratna

1980ൽ മോസ്‌കോ ഒളിമ്പിക്‌സിൽ സ്വർണം നേടിയശേഷം ഇതാദ്യമാണ് ഇന്ത്യ ഹോക്കിയിൽ മെഡൽ നേടുന്നത്. സെമിയിൽ ബെൽജിയത്തിനെതിരെ നിർഭാഗ്യകരമായി പരാജയപ്പെട്ട ഇന്ത്യയ്ക്ക് ഏറെ ആവശം നൽകുന്നതായി ജർമനിക്കെതിരെ 5-4 എന്ന നിലയിൽ നേടിയ വിജയം. അവസാന സെക്കന്റിൽ ജർമനി നേടിയ പെനാൽറ്റി കോർണർ രക്ഷപ്പെടുത്തിയ ശ്രീജേഷിന് ഇന്ത്യയിലെങ്ങുനിന്നും ഇപ്പോൾ അഭിനന്ദനപ്രവാഹമാണ്.

PR Sreejesh To Lead 18-Member Indian Men's Hockey Team For Champions Trophy  | Hockey News

ഹോക്കിയിൽ മെഡൽ നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു. അതേസമയം സിമ്രൻജീത് സിങ്ങിന്റെ (17, 34) ഇരട്ടഗോളുകളുടെ മികവിലാണ് ഇന്ത്യയുടെ ചരിത്ര വിജയം. ഹാർദിക് സിങ് (27), ഹർമൻപ്രീത് സിങ് (29), രൂപീന്ദർപാൽ സിങ് (31) എന്നിവരും ഇന്ത്യയ്ക്കുവേണ്ടി സ്‌കോർ ചെയ്തു. ജർമനിക്കായി ഹെർബ്രൂഷ് (രണ്ട്), നിക്കളാസ് വെല്ലെൻ (24), ബെൻഡിക്ട് ഫുർക് (25), ലൂക്കാസ് വിൻഡ്‌ഫെഡർ (48) എന്നിവർ നേടി.

Related posts