രാജ്യത്തെ ആദ്യ സീപ്ലെയിനില്‍ യാത്ര ചെയ്യാന്‍ വേണ്ടത് 4800 രൂപ

രാജ്യത്തെ ടൂറിസം-സിവില്‍ ഏവിയേഷന്‍ കുതിപ്പിന് ഊര്‍ജ്ജമേകുന്ന സീപ്ലെയിന്‍ സര്‍വീസ് ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. തുടക്കത്തില്‍ ഗുജറാത്തിലെ അഹമ്മദാബാദ് സബര്‍മതി റിവര്‍ ഫ്രണ്ടില്‍നിന്ന് നര്‍മദ ജില്ലയിലെ കെവാഡിയയിലുള്ള യുമായി ബന്ധപ്പെട്ടാണ് ഈ സീപ്ലെയിന്‍ സര്‍വീസ് നടത്തുന്നത്. സര്‍വീസ് നടത്തിന്നതിനുള്ള സീപ്ലെയിന്‍ മാലിദ്വീപില്‍നിന്നു ഗുജറാത്തിലേക്കുള്ള യാത്രാ മധ്യേ കൊച്ചിയില്‍ ലാന്‍ഡ് ചെയ്തു. കൊച്ചിയില്‍നിന്ന് ഇനി ഗുജറാത്തിലെ കെവാഡിയയിലേക്ക് തിരിക്കും.

മണിക്കൂറില്‍ 290 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനും നാല് മണിക്കൂറോളം തുടര്‍ച്ചയായി പറക്കാനും ഈ സീപ്ലെയിനിന് കഴിയും. നിലവില്‍ രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി പറന്നശേഷം ഒരു ഇടവേള എടുക്കാറുണ്ട്. മാലിയില്‍നിന്ന് കൊച്ചിയിലേക്കു ഏകദേശം 750 കിലോമീറ്ററുണ്ടായിരുന്നു, അതിനാലാണ് നേരിട്ട് ഗുജറാത്തിലേക്ക് പോകാന്‍ കഴിയാത്തത്. സാധാരണ ക്രൂയിസ് വേഗതയ്ക്കുള്ള ഇന്ധന ശേഷി മൂന്ന് മണിക്കൂറിനുള്ളില്‍ മാത്രമാണ്, ‘ഡോ. ഗുപ്ത പറഞ്ഞു.

അഹമ്മദാബാദിനും കെവാഡിയയ്ക്കും ഇടയില്‍ എട്ട് സ്ട്രിപ്പുകളും അഹമ്മദാബാദില്‍ നിന്ന് നാല് വിമാനങ്ങളും ഉണ്ടാകും. ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക് 4,800 രൂപ ആയിരിക്കും. വൈകുന്നേരം 6 മണിവരെ മാത്രമായിരിക്കും സീപ്ലെയിന്‍ സര്‍വീസ് നടത്തുക. സീപ്ലെയിനില്‍ ഒരു യാത്രയില്‍ പതിനാല് യാത്രക്കാര്‍ സഞ്ചരിക്കാം. 220 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്ര 45 മിനിറ്റിനുള്ളില്‍ ലക്ഷ്യത്തിലെത്തും.

https://www.facebook.com/malayalam.editor/posts/2865675013718170?__cft__[0]=AZUqtsZ_BydIlm489WFhF4hmP-gQyCLkv3Rdh1JYtjIPXEpMl1PFlTkPV8fJ32Uas1EW6rjIBlgbQyvX8GJ1W-5omSQDGK9rv6AjY6ImzwQy1RTHX6R5LCgUC5OoeYdpH14zEGWhOs5UsavNYlTO5aHldoNXPrh34vK4XShD1qXUUIN-JZbJ-hVBiC7nYMCF5c2CxTbvBdPvhf5F1kEkKF4J&__tn__=%2CO%2CP-R

പ്രമുഖ വ്യോമയാന കമ്പനിയായ സ്‌പൈസ് ജെറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സീപ്ലെയിന്‍. ട്വിന്‍ ഒട്ടര്‍ 300 എന്ന പേരില്‍ അറിയപ്പെടുന്ന ഈ സീ പ്ലെയിന്‍ രജിസറ്റര്‍ ചെയ്തിരിക്കുന്നത് സ്‌പൈസ് ജെറ്റ് ടെക്‌നിക്കിന്റെ പേരിലാണ്. പ്രതിരോധ മന്ത്രാലയത്തിന്റെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷമാണ് സീ പ്ലെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്.

കൊച്ചിയില്‍നിന്ന് ഗുജറാത്തിലേക്കു തിരിക്കുന്ന ഇടയ്ക്ക് ഗോവയില്‍ ലാന്‍ഡ് ചെയ്യും. അവിടെനിന്ന് നേരിട്ട് കെവാഡിയയിലേക്ക് പറക്കും. സര്‍ദാര്‍ സരോവര്‍ ഡാമിലെ എയര്‍ സ്ട്രിപ്പിലാണ് വിമാനം ലാന്‍ഡ് ചെയ്യുന്നതെന്ന് വനം-പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജീവ് കുമാര്‍ ഗുപ്ത ട്വീറ്റില്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ എമര്‍ജിങ് കേരളയുടെ ഭാഗമായി സീപ്ലെയിന്‍ പദ്ധതി കൊണ്ടു വന്നിരുന്നു. എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്ഘാടന സര്‍വീസോടെ പദ്ധതി നിര്‍ത്തേണ്ടിവന്നു. കൊല്ലത്തെ അഷ്ടമുടി കായലില്‍നിന്ന് പുന്നമടയിലേക്ക് തിരിച്ച സീ പ്ലെയിന്‍ അവിടെ ഇറങ്ങാതെ തിരിച്ചു പറക്കുകയായിരുന്നു.

Related posts