എഡിന്‍ബര്‍ഗ് കാസില്‍; ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന കാസില്‍

 

സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗ് കാസില്‍ ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ചരിത്ര പ്രധാനമായ കാസിലുകളിലൊന്നാണ്.

അറുന്നൂറ് വര്‍ഷത്തോളം പഴക്കമുള്ള രാജാക്കന്‍മാരുടെയും രാഞ്ജിമാരുടെയും കിരീട ധാരണത്തിന് വര്ഷങ്ങളോളം കൈമാറ്റം ചെയ്തുപോന്നിരുന്ന കിരീടവും ചെങ്കോലുമൊക്കെ സൂക്ഷിച്ചിരിക്കുന്ന കാസിലാണ് എഡിന്‍ബര്‍ഗ് കാസില്‍.

കാസിലിനുള്ളില്‍ ഒരു വാര്‍ മ്യുസിയവും ഉണ്ട്. അവിടെ സാക്ഷാല്‍ ടിപ്പു സുല്‍ത്താനും. ടിപ്പു സുല്‍ത്താനെ ശരിക്കും ഒരു വീരനായിട്ട് തന്നെയാണ് ബ്രിട്ടീഷുകാര്‍ കണ്ടിരുന്നത്. ബ്രിട്ടന്റെ സ്വാധീനം ഇന്ത്യയുടെ സമ്പല്‍ സമൃദ്ധിയുള്ള സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതില്‍ ഒരു വിലങ്ങ് തടിയായി നിന്ന വീരന്‍ ആയിരുന്നു അവര്‍ക്ക് ടിപ്പു സുല്‍ത്താന്‍. അത് കൊണ്ട് തന്റെ ടിപ്പുവിനെ വധിച്ച ദിവസങ്ങളില്‍ ബ്രിട്ടനില്‍ ദേശിയ ആഘോഷത്തിന്റെ പ്രതീതിയായിരുന്നത്രെ.

Image result for scotland , edinburgh , castle

ടിപ്പു സുല്‍ത്താനെ വധിച്ചതിന് ശേഷം അദ്ദേഹത്തിന്റെ കൊട്ടാര മുറിയില്‍ നിന്ന് മോഷ്ടിച്ച ടിപ്പു സുല്‍ത്താന്റെ തലയില്‍ ധരിച്ചിരുന്ന ഹെല്‍മെറ്റും , അദ്ദേഹത്തിന്റെ വാളും , അദ്ദേഹത്തിന്റെ ഉപ്പ ഹൈദരാലിയുടെ വാളും ടിപ്പു സുല്‍ത്താന്റെ മേലങ്കിയില്‍ നിന്ന് ഊരിയെടുത്ത ചെറിയ പട്ടിന്റെ ഭാഗവും ഇവിടെ അവര് വാര്‍ മ്യുസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട് . കൊള്ളയടിക്കാന്‍ പാകത്തില്‍ മൈസൂര്‍ അത്ഭുതാവഹമായ സമ്പത്തുള്ള പ്രദേശമായിരുന്നു എന്നാണ് അവര്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് . ടിപ്പു സുല്‍ത്താന്റെ ലെഗസി .. അത് മനുഷ്യനുള്ളോടത്തോളം കാലം ലോകത്തെവിടെയും ഒരു കടുവയുടെ ഗര്‍ജ്ജനം പോലെ മനുഷ്യരെ വിറപ്പിക്കും.

Related posts