ആരാധകര്‍ കാത്തിരുന്ന വിജയുടെ ‘സര്‍ക്കാര്‍’ ന്റെ പുതിയ ടീസര്‍ പുറത്ത്

Sarkar-The-Second-Look-Poster-of-Vijay-film-with-AR-Murugadoss
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഇളയദളപതിയുടെ ദീപാവലി ചിത്രം സര്‍ക്കാര്‍ ഏറ്റവും പുതിയ ടീസര്‍ പുറത്ത്. വിജയുടെ സ്‌റ്റൈലിഷ് ആക്ഷന്‍ രംഗങ്ങളാണ് ടീസറിന്റെ ആകര്‍ഷണം. ചിത്രം നവംബര്‍ ആറിനാണ് റിലീസ് ചെയ്യുന്നത്. വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയിരിക്കും സര്‍ക്കാരിന്റേത് എന്നാണ് റിപ്പോര്‍ട്ട്. ലോകമെമ്പാടുമായി 80 രാജ്യങ്ങളിലായി 1200 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിനു പുറമേ തെലുങ്കിലും ചിത്രം പ്രദര്‍ശനത്തിനെത്തിക്കും. സര്‍ക്കാര്‍ ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്.

share this post on...

Related posts