ശ്വാസകോശ അർബുദത്തെ അതിജീവിച്ച്‌ സഞ്ജയ് ദത്ത്

sanjay dutt.

ബോളിവുഡ് താരം സഞ്ജയ് ദത്ത് ശ്വാസകോശ അർബുദത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. പ്രതിനായക കഥാപാത്രമാകുന്ന കെജിഎഫ് 2 സിനിമയുടെ ലൊക്കേഷനിൽ തിരിച്ചെത്തിയ ചിത്രം അദ്ദേഹം തന്നെ തൻറെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഈ വാർത്ത. വിദേശത്തും മുംബൈയിലുമായിട്ടായിരുന്നു അദ്ദേഹത്തിൻറെ ചികിത്സ നടന്നത്.ഓഗസ്റ്റ് മാസത്തിലാണ് അദ്ദേഹം തനിക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചതായും ചികിത്സയ്ക്കായി പോകുന്നുവെന്നും സിനിമാ ലോകത്തുനിന്നും താൽക്കാലിക ഇടവേള എടുക്കുന്നുവെന്നും അറിയിച്ചിരുന്നത്. അതായത് ചികിത്സയുടെ ഭാഗമായി ജോലിയിൽ നിന്നും ചെറിയ ഇടവേള എടുക്കുകയാണ് ഞാൻ. കുടുംബവും സുഹൃത്തുക്കളും എന്നോടൊപ്പമുണ്ട്. അനാവശ്യ ഊഹാപോഹങ്ങൾ കാരണം എന്നെ പിന്തുണക്കുന്നവരാരും പരിഭ്രമിക്കുകയും വേണ്ട. നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും എപ്പോഴും ഉണ്ടാകണം. ഞാൻ ഉടൻ തന്നെ തിരിച്ചുവരുമെന്നായിരുന്നു ഓഗസ്റ്റ് 11ന് ട്വിറ്ററിൽ അറിയിച്ചിരുന്നത്.

Sanjay Dutt: A look at the controversial actor's life | Bollywood – Gulf  News

150-ലേറെ സിനിമകളിൽവിവിധ ഭാഷകളിലായി വിവിധ ഭാഷകളിലായിഅഭിനയിച്ചിട്ടുള്ള താരമാണ് സഞ്ജയ് ദത്ത്. അദ്ദേഹത്തിൻറെ കെജിഎഫ് 2-ലെ ഫസ്റ്റ് ലുക്ക് പുറത്തുവന്നതോടെ ആരാധകർ ആവേശത്തിലായിരുന്നു. അതിനിടെയാണ് അദ്ദേഹം സിനിമാലോകത്തുനിന്നും താൽക്കാലിക ഇടവേള എടുത്തത്. ഇപ്പോഴിതാ അദ്ദേഹം മടങ്ങിയെത്തുന്നതറിഞ്ഞതോടെ ആവേശത്തിലാണ് ആരാധകർ. അദ്ദേഹത്തിൻറെ മടങ്ങിവരവിനെ സ്വാഗതം ചെയ്ത് സോഷ്യൽമീഡിയയിൽ ആശംസകളുമായി എത്തിയിട്ടുമുണ്ട് നിരവധി ആരാധകർ. യാഷ് രാജ് ഫിലിംസിൻറെ ബാനറിൽ ആദിദ്യ ചോപ്ര, കരൺ മൽഹോത്ര എന്നിവർ ചേർന്നൊരുക്കുന്ന രൺബീർ കപൂർ നായകനാകുന്ന ‘ഷംഷേര’, ടി സീരീസിൻറെ ബാനറിൽ അഭിഷേക് ധുധയ്യയും ഭൂഷൻ കുമാറും ചേർന്ന് ഒരുക്കുന്ന അജയ് ദേവ്‍ഗൺ ചിത്രം ‘ഭുജ്-ദി പ്രൈഡ് ഓഫ് ഇന്ത്യ’, നെറ്റ്ഫ്ലിക്സ് അവതരിപ്പിക്കുന്ന ഗിരീഷ് മാലിക് സംവിധാനം ചെയ്യുന്ന ചിത്രം ‘ടോർബാസ് തുടങ്ങി നിരവധി സിനിമകളാണ് സഞ്ജയ് ദത്ത് അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ.

Related posts