ഞാനും മഞ്ജുവും, ഗീതു മോഹന്‍ ദാസും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ വളരെ അടുത്ത ബന്ധമാണ്; ഞങ്ങള്‍ ഒരുമിച്ചാണ് അക്രമിക്കപ്പെട്ട നടിയുടെ വീട്ടിലേക്ക് പോയത്; സംയുക്ത വര്‍മ പറയുന്നു

Samyuktha Varma reveals, will she come back to the cine field

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറലോകത്തേക്കെത്തിക്കൊണ്ടിരിക്കുന്നു. ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ക്ക് പിന്നാലെ സംയുക്ത വര്‍മ പോലീസില്‍ നല്‍കിയ മൊഴിയാണ് പുറത്തു വന്നിരിക്കുന്നത്. ദിലീപ്-കാവ്യ വിവാഹത്തിനു മുമ്പ് ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധത്തിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. കേരളകൗമുദിയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സംയുക്ത വര്‍മ നല്‍കിയ മൊഴി ഇങ്ങനെ- 15 വര്‍ഷമായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് ഞാന്‍. നടിമാരായ (ആക്രമിക്കപ്പെട്ട നടി), മഞ്ജു വാര്യര്‍, ഗീതു മോഹന്‍ ദാസ് എന്നിവരുമായി വളരെ അടുത്ത ബന്ധമാണ് എനിക്കുള്ളത്. അവള്‍ (ആക്രമിക്കപ്പെട്ട നടി) തൃശൂരില്‍ ആയതിനാലും എന്റെ അനിയത്തിയുടെ കൂടെ പഠിച്ചതിനാലും ഞാനും അവളും സഹോദരിമാരെ പോലെയുള്ള അടുപ്പമാണ് പുലര്‍ത്തുന്നത്. നാലഞ്ച് വര്‍ഷം മുമ്പ് ഒരു ദിവസം മഞ്ജു വാര്യരും ഗീതു മോഹന്‍ ദാസും എന്റെ വീട്ടിലേക്ക് വന്നു. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള മെസേജുകള്‍ മൊബൈല്‍ ഫോണില്‍ കണ്ട കാര്യം മഞ്ജു എന്നോട് പറഞ്ഞു.
ഇങ്ങനെയുള്ള മെസേജുകള്‍ ആരെങ്കിലും അയയ്ക്കുമോ എന്നും മറ്റും എന്നോട് ചോദിച്ചു. അന്ന് എന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. മഞ്ജുവിന്റെ വിഷമം കണ്ടപ്പോള്‍ ഇതൊന്നും കാര്യമാക്കേണ്ട എന്ന് ഞാനും അമ്മയും മഞ്ജുവിനെ സമാധാനിപ്പിച്ചു. പിന്നീട് മഞ്ജു കാവ്യയെ ഫോണില്‍ വിളിച്ച് സംസാരിച്ചു. അതിന് ശേഷം ഞാനും മഞ്ജുവും ഗീതുവും കൂടി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിലേക്ക് പോയി. അവളുടെ അച്ഛനും അമ്മയും വീട്ടില്‍ ഉണ്ടായിരുന്നു. അച്ഛന്‍ അവളെ വഴക്കുപറഞ്ഞു. അറിയാവുന്ന കാര്യങ്ങള്‍ തുറന്നു പറയണമെന്നും പറഞ്ഞു. കാവ്യയും ദിലീപും തമ്മിലുള്ള അടുപ്പത്തെപ്പറ്റി കൂടുതല്‍ അറിയാവുന്നത് അവള്‍ക്ക് ആയിരുന്നു. കാവ്യയും ദിലീപും തമ്മില്‍ ബന്ധം ഉണ്ടെന്നായിരുന്നു അവള്‍ പറഞ്ഞത്.
സമാനമാണ് മഞ്ജുവിന്റെ മൊഴിയും- ദിലീപേട്ടനുമായുള്ള എന്റെ വിവാഹത്തിന് ശേഷം ഞാന്‍ സിനിമാ ഫീല്‍ഡില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുകയായിരുന്നു. വീടിന് പുറത്തേക്ക് ഒരു ലോകം എനിക്ക് ഉണ്ടായിരുന്നില്ല. ഒരു ദിവസം ദിലീപേട്ടനും കാവ്യയുമായുള്ള മെസേജുകള്‍ ഞാന്‍ ദിലീപേട്ടന്റെ ഫോണില്‍ നേരിട്ട് കണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമ നടിമാരുമായ സംയുക്താ വര്‍മ, ഗീതു മോഹന്‍ ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി പങ്കുവയ്ക്കുകയും ചെയ്തു.
ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. അറിഞ്ഞ കാര്യങ്ങളെ കുറിച്ച് ദിലീപേട്ടനോട് ചോദിച്ചു. തുടര്‍ന്ന് വീട്ടില്‍ വഴക്കുണ്ടായി. അതിന്റെ പേരില്‍ ദിലീപേട്ടന് ആക്രമിക്കപ്പെട്ട നടിയോട് ദേഷ്യമുണ്ടായി. ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്ന് അവള്‍ എന്നോട് പറഞ്ഞു. ഞാന്‍ റിമിയെ വിളിച്ചിരുന്നു. റിമിയും അതിനെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു. 2013 ഏപ്രില്‍ 17 നാണ് ഞാന്‍ ദിലീപേട്ടന്റെ വീട്ടില്‍ നിന്ന് എന്റെ വീട്ടിലേക്ക് വന്നത്.

share this post on...

Related posts