സാംസങ്ങ് ഓഫര്‍ സെയില്‍

സാംസങ്ങ് ഓണ്‍ലൈന്‍ സ്റ്റോറില്‍ ഓഫര്‍ വില്‍പ്പന. ആനിവേഴ്‌സറി സെയിലിനോട് അനുബന്ധിച്ച് തിരഞ്ഞെടുത്ത സാംസങ്ങ് ഫോണുകള്‍, ക്യൂഎല്‍ഇഡി മോഡലുകള്‍ക്ക് 50 ശതമാനം വരെയാണ് ഓഫര്‍ നല്‍കുന്നത്. ഗ്യാലക്‌സി എസ്9, ഗ്യാലക്‌സി നോട്ട് 9, ക്യൂഎല്‍ഇഡി ടിവി എന്നീ പ്രോഡക്ടുകള്‍ക്കാണ് പ്രധാനമായും വലിയ ഓഫര്‍ നല്‍കിയിരിക്കുന്നത്.സാംസങ്ങ് ഫോണുകള്‍ക്ക് 50 ശതമാനവും, ടെലിവിഷനുകള്‍ക്ക് 49 ശതമാനവും, സ്മാര്‍ട്ട് വാച്ച്, റെഫ്രിജേറ്ററുകള്‍ എന്നിവയ്ക്ക് 30-20 ശതമാനവും ആണ് ഓഫര്‍ ലഭിക്കുന്നത്.ഈ സെയില്‍ ഇപ്പോള്‍ തന്നെ സാംസങ്ങ് ഓണ്‍ലൈന്‍ സ്റ്റോറില്‍ ലൈവാണ്. ഹര്‍മന്‍ കാര്‍ഡണ്‍, ജെബിഎല്‍, എകെജി എന്നീ ബ്രാന്റ് ഉത്പന്നങ്ങള്‍ക്കും വിലക്കുറവ് ലഭിക്കും. ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യയില്‍ 1,19,999 രൂപയ്ക്ക് അവതരിപ്പിച്ച 5 ഇഞ്ച് സാംസങ്ങ് ക്യൂഎല്‍ഇഡി ടിവി 84,999 രൂപയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

share this post on...

Related posts