ഗര്‍ഭിണിയാണോ; ചോദ്യത്തോട് രൂക്ഷമായി പ്രതികരിച്ച് നടി സാമന്ത

തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട രണ്ട് വര്‍ഷം പൂര്‍ത്തിയാവുകയാണ്. 2017 ഒക്ടോബര്‍ ഏഴിനായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ കഴിഞ്ഞ ദിവസം സാമന്ത ഗര്‍ഭിണി ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ ഗര്‍ഭിണി ആണെന്ന തെറ്റായ വാര്‍ത്ത വന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സാമന്ത. ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്. സാമന്ത ഗര്‍ഭിണിയോ എന്ന തലക്കെട്ടില്‍ വന്നിരുന്ന ഒരു വാര്‍ത്തയോടാണ് സാമന്ത രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. ‘ആണോ, എപ്പോഴാണത് നിങ്ങള്‍ക്ക് മനസ്സിലായത്, ഞങ്ങളോടും കൂടി പറയൂ’ എന്നാണ് സാമന്ത ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതോടെ ഇത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. മുമ്പും ഇത്തരത്തില്‍ സാമന്തയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ വന്നിരുന്നു. അന്നൊക്കെ സംയമനം പാലിച്ച താരം പക്ഷേ ഇക്കുറി രൂക്ഷമായി തന്നെ വ്യാജവാര്‍ത്തക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. താരങ്ങള്‍ക്കും സ്വകാര്യ ജീവിതമുണ്ട്. അതുകൂടി മാനിക്കാന്‍ ആരാധകര്‍ തയ്യാറാകണമെന്ന് നിരവധിപേര്‍ സാമന്തയ്ക്ക് പിന്തുണയുമായി കമന്റുകളിട്ടിട്ടുമുണ്ട്.

share this post on...

Related posts