വിവാഹജീവിതത്തില്‍ വിശ്വസിക്കുന്നില്ല: സല്‍മാന്‍ ഖാന്‍

സല്‍മാന്റെ പ്രണയവും വിവാഹം വാര്‍ത്തകളും എന്നും ബോളിവുഡിന് ഇഷ്ട വിഷയങ്ങളാണ്. ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തുമ്പോഴെല്ലാം ദശകങ്ങളായി നേരിടുന്ന ചോദ്യമാണിത്. ഒടുവില്‍ ഏറ്റവും പുതിയ ചിത്രം ഭാരതിന്റെ പ്രചാരണപരിപാടിക്ക് എത്തിയപ്പോഴും സല്‍മാന് ഇതേ ചോദ്യം നേരിടേണ്ടിവന്നു.
”ഞാന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നില്ല, മരിച്ചുകൊണ്ടിരിക്കുന്ന സമ്പ്രദായമാണത്. ഒരു പങ്കാളിവേണം അതുമതി.’ എന്നാല്‍, അച്ഛനാകാന്‍ താല്‍പ്പര്യമില്ലേ? എന്ന ചോദ്യത്തിന് അമ്പത്തിമൂന്നുകാരനായ താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ”സംഭവിക്കാനുള്ളത് സംഭവിക്കേണ്ടപ്പോള്‍ സംഭവിക്കും- . നടി കത്രീന, ലൂലിയ തുടങ്ങിയ പലരുമായുള്ള സല്‍മാന്റെ പ്രണയം വിവാഹത്തിന്റെ വക്കോളം എത്തിയിരുന്നു. എന്നാല്‍ താരം ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല. വിവാദമായ കേസുകളില്‍ നിന്ന് കുറ്റവിമുക്തനായാല്‍ മാത്രമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കൂവെന്ന് ഒരിക്കല്‍ സല്‍മാന്‍ പറഞ്ഞിരുന്നു.

share this post on...

Related posts