ഇന്ത്യന്‍ വംശജ കമല ഹാരീസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

 പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജ കമല ഹാരിസ് മത്സരിക്കും. ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ട്വിറ്ററിലൂടെയാണ് കമലയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്‌.

രാജ്യത്തെ മികച്ച പൊതുപ്രവര്‍ത്തകയായ കമല ഹാരീസിനെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തുവെന്ന് ജോ ബൈഡന്‍ ട്വീറ്റ് ചെയ്തു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കമലയെ പങ്കാളിയായി ലഭിച്ചതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന്‌ ബൈഡന്‍ അഭിപ്രായപ്പെട്ടു .

വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തതിലൂടെ താന്‍ ബഹുമാനിതയായെന്ന് കമല ഹാരീസ് ഇതിനോട് പ്രതികരിച്ചു. ജോ ബൈഡനെ പ്രസിഡന്റ് ആക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. 

‘അമേരിക്കന്‍ ജനതയെ ഒന്നിപ്പിക്കാന്‍ ജോ ബൈഡന്‌ സാധിക്കും. നമുക്ക് വേണ്ടിയാണ്‌ അദ്ദേഹം ജീവിതകാലം മുഴുവന്‍ പോരാടിയത്‌. നമ്മുടെയൊക്കെ സങ്കല്‍പ്പത്തിനനുസരിച്ച് അമേരിക്കയെ മാറ്റാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും അവര്‍ ട്വീറ്റ് ചെയ്തു.

Related posts