പ്രതിഫലം കുത്തനെ ഉയര്‍ത്തി സായ് പല്ലവി

sai pallavi images photos

sai pallavi images photos

പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവന്‍ തരംഗമായ നടിയാണ് സായി പല്ലവി. പ്രേമത്തിന് ശേഷം നിരവധി ഓഫറുകള്‍ വന്നെങ്കിലും പഠനം പൂര്‍ത്തിയാക്കാനായിരുന്നു നടിയുടെ തീരുമാനം. എംബിബിഎസ് പൂര്‍ത്തിയാക്കിയ നടി പിന്നീട് വാരിവലിച്ച് സിനിമകള്‍ ചെയ്യേണ്ടെന്നും തീരുമാനിച്ചു. പിന്നീട് നടി അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റായി മാറി. തുടര്‍ന്ന് പ്രതിഫലം അമ്പത് ലക്ഷം രൂപയാക്കി.
എന്നാല്‍ നടി വീണ്ടും പ്രതിഫലം വര്‍ദ്ധിപ്പിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഷൂട്ടിങിന് താമസിച്ചെത്തുന്നുവെന്നും സ്വഭാവം ശരിയല്ലെന്നും പറഞ്ഞ് നടിക്കെതിരെ വിവാദങ്ങള്‍ ഉയരുമ്പോഴാണ് സായിയുടെ പുതിയ നീക്കം. നിലവില്‍ ഒരു ചിത്രത്തിനായി സായി പല്ലവിയുടെ പുതിയ പ്രതിഫലം 1.5 കോടിയാണ്. ശര്‍വാനന്ദ് നായകനാകുന്ന തെലുങ്ക് ചിത്രത്തിനായി 1.5 കോടിയാണ് നടി പ്രതിഫലമായി കൈപ്പറ്റിയതെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നയന്‍താര, തമന്ന, സമന്ത, കാജല്‍ അഗര്‍വാള്‍ എന്നിവരുടെ താരപദവിയിലേക്ക് സായി പല്ലവിയും എത്തി. സിനിമാരംഗത്തെത്തി രണ്ടുവര്‍ഷം കൊണ്ടാണ് സായി പല്ലവി മുന്‍നിരയിലെത്തുന്നത്. എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന കരുവാണ് സായിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ. സൂര്യ-സെല്‍വരാഘവന്‍ പ്രോജക്ട്, മാരി 2 എന്നിവയാണ് സായിയുടെ പുതിയ ചിത്രങ്ങള്‍

Related posts