വിദ്യാര്‍ഥികള്‍ക്ക് ഡ്രൈവിംഗ്, റോഡ് സുരക്ഷാ അവബോധം നല്‍കാന്‍ ‘കുട്ടി ഡ്രൈവിംഗ് സ്‌കൂള്‍’

മേട്ടുപ്പാളയം സച്ചിദാനന്ദജ്യോതി നികേതന്‍ സ്‌കൂളില്‍ ആരംഭിച്ച റോഡ് സേഫ്റ്റി മോഡല്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ സൈക്കിള്‍സവാരി നടത്തുന്നു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനിടയില്‍ റോഡ് സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും െ്രെഡവിങ്, സിഗ്‌നല്‍ എന്നിവയെക്കുറിച്ചറിയാനുമുള്ള െ്രെഡവിങ് സേഫ്റ്റി മോഡല്‍ സ്‌കൂള്‍ മേട്ടുപ്പാളയത്ത് ആരംഭിച്ചു. മേട്ടുപ്പാളയം സച്ചിദാനന്ദജ്യോതി നികേതന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ തമിഴ്‌നാട് ഗ്രാമനഗര വികസനവകുപ്പ് മന്ത്രി എസ്.പി. വേലുമണി കുട്ടികളുടെ െ്രെഡവിങ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു.
മേട്ടുപ്പാളയം നഗരത്തിന് ചുറ്റുമുള്ള സ്‌കൂളുകളിലെ 3,000 വിദ്യാര്‍ഥികള്‍ക്കാണ് ആദ്യഘട്ടമായി പരിശീലനം നല്‍കുന്നത്. ആഴ്ചയില്‍ അഞ്ചുദിവസം പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ െ്രെഡവിങ്, ട്രാഫിക് സിഗ്‌നല്‍ എന്നീ വിഭാഗങ്ങളിലായി ക്ലാസുകള്‍ നടക്കും. പ്രായോഗികമായി നിയമങ്ങള്‍ മനസിലാക്കുന്നതിന് സൈക്കിള്‍യാത്രയ്ക്ക് വിവിധ സിഗ്‌നലുള്ള സഞ്ചാരപാത ഉള്ള പാര്‍ക്കും ഒരുക്കിയിട്ടുണ്ട്. ടൊയോട്ടകിര്‍ലോസ്‌കര്‍ മോട്ടോര്‍ ഇന്ത്യയും റൂട്ട്‌സ് ഗ്രൂപ്പും ചേര്‍ന്നാണ് മോഡല്‍ സ്‌കൂള്‍ ഒരുക്കിയിരിക്കുന്നത്.

share this post on...

Related posts