മറച്ചു വെക്കുന്നിടത്തോളം ഉള്ളില്‍ എന്താണെന്നറിയാനുള്ള കൗതുകം കൂടും,ആ കൗതുകമാണ് പീഡനമായി മാറുന്നത്’

എല്ലാവരും നിശ്ശബ്ദരാവുന്ന സമയത്ത് ഉയരുന്ന പ്രതിഷേധസ്വരത്തിന് കരുത്ത് കൂടും എന്നത് സാധിക പലവട്ടം തെളിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വിവിധ വിഷയങ്ങളില്‍ നിലപാടുകള്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞ സാധിക വേണുഗോപാല്‍ നവമാധ്യമങ്ങളിലെ സൈബര്‍ അറ്റാക്കിങ്ങിന് എതിരെയും പോരാടുന്നയാളാണ്. സിനിമജീവിത വിശേഷങ്ങള്‍ക്കപ്പുറം മലയാളിയുടെ കപട സദാചാര ബോധത്തെക്കുറിച്ചും മോഡലിങ്ങിനെക്കുറിച്ചും സാധിക മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നു. ‘സോഷ്യല്‍ മീഡിയയില്‍ കുറെ പേര്‍ പലവട്ടം അശ്ലീല കമന്റുകളും മെസേജുകളും ഫോട്ടോകളും എന്റെ ഇന്‍ബോക്‌സിലേക്കും പേജിലേക്കും അയച്ചിട്ടുണ്ട്. വീട്ടുകാരെ ചീത്ത വിളിച്ചിട്ടുണ്ട്, കാശുണ്ടാക്കാന്‍ എന്തും ചെയ്യും, കെട്ടഴിച്ച് വിട്ടിരിക്കുകയാണ് എന്നൊക്കെ കമന്റ് വന്നിട്ടുണ്ട്. നിങ്ങള്‍ മാന്യമായി വസ്ത്രം ധരിക്കാത്തത് കൊണ്ടല്ലേ അവര്‍ ഇങ്ങനെ ചീത്ത വിളിക്കുന്നതെന്ന് പറഞ്ഞവരുണ്ട്.
എല്ലാവര്‍ക്കും കൂടി ഒരൊറ്റ മറുപടിയേ എനിക്കുള്ളൂ. ഞാന്‍ എന്റെ ജോലിയുടെ പൂര്‍ത്തീകരണത്തിന്റെ ഭാഗമായി പല തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കും. അത് എന്റെ ഉത്തരവാദിത്തവും ജോലിയോടുള്ള ആത്മാര്‍ഥതയുമാണ്. അതിന്റെ പേരില്‍ നിങ്ങള്‍ക്കെന്നെ ചോദ്യം ചെയ്യാനോ ചീത്ത വിളിക്കാനോ അവകാശമില്ല. മറച്ച് വയ്‌ക്കേണ്ട ഒന്നാണ് ശരീരമെന്ന ബോധമാണ് ഇത്തരം കമന്റുകള്‍ക്ക് പിന്നില്‍. മറച്ചു വെക്കുന്നിടത്തോളം ആളുകള്‍ക്ക് ഉള്ളില്‍ എന്താണെന്നറിയാനുള്ള കൗതുകം കൂടും. ആ കൗതുകമാണ് പീഡനമായി മാറുന്നത്. ഇതിനെ ആര്‍ട്ടായി കണ്ടാല്‍ അത്തരം കൗതുകങ്ങളൊന്നും ഉണ്ടാകില്ല.

share this post on...

Related posts