അസാമാന്യ ഫോമിലാണ് ഹിറ്റ്മാന്‍; സച്ചിന്‍ പറയുന്നു

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയ രോഹിത് ശര്‍മയെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. തുടര്‍ച്ചയായ മൂന്ന് സെഞ്ചുറികള്‍, ഈ ലോകകപ്പില്‍ മാത്രം അഞ്ച് സെഞ്ചുറികള്‍. രോഹിത് നിങ്ങള്‍ അസാമാന്യ ഫോമിലാണെന്ന്‌സച്ചിന്‍ കുറിച്ചു. ലങ്കയ്‌ക്കെതിരായ സെഞ്ചുറി നേട്ടത്തോടെ ഏറ്റവും കൂടുതല്‍ ലോകകപ്പ് സെഞ്ചുറികള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന സച്ചിന്റെ റിക്കാര്‍ഡിനൊപ്പം രോഹിത് എത്തിയിരുന്നു. ഇതോടെയാണ് സച്ചിന്‍ രോഹിതിനെ അഭിനന്ദിച്ച് എത്തിയത്.

share this post on...

Related posts