സച്ചിന് ആദരവുമായി മലയാള സിനിമ; ക്രിക്കറ്റ് സിനിമയിലെ ഗാനം പുറത്ത്

cricket movie

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ആദരവുമായി ഒരുക്കുന്ന മലയാള സിനിമയാണ് ക്രിക്കറ്റ്. ശ്രീജിത്ത് രാജന്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ ഗാനം പുറത്തുവിട്ടു. കഥയല്ല, കളി മാത്രം എന്ന ടാഗ്‌ലൈനോടെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ദൈവം ബാറ്റെടുത്ത് കളിക്കും എന്നു തുടങ്ങുന്ന, സിനിമയിലെ ഗാനം പാടിയിരിക്കുന്നത് മധു ബാലകൃഷ്ണനും കൃഷ്ണലാലും ചേര്‍ന്നാണ്. ശ്രീജിത്ത് എഴുതിയ വരികള്‍ക്ക് കൃഷ്ണലാല്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു.

share this post on...

Related posts