അധ്യാപക ദിനത്തില്‍ ഗുരുവിനെ കുറിച്ച് സച്ചിന്‍

അധ്യാപക ദിനത്തില്‍ തന്റെ പ്രിയ ഗുരുവിനെ സ്മരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. രാജ്യം ഗുരുക്കന്‍മാരെ സ്മരിക്കുന്ന സെപ്തംബര്‍ 5ന്, അന്തരിച്ച മുന്‍ പരിശീലകന്‍ രമാകാന്ദ് അച്രേക്കറിന് ആദരവര്‍പ്പിക്കുകയായിരുന്നു സച്ചന്‍. ക്രിക്കറ്റ് ഫീല്‍ഡിന് അകത്തും പുറത്തും തന്നെ വഴി നടത്തുകയുണ്ടായി അച്രേക്കറെന്ന് സച്ചിന്‍ ട്വിറ്ററില്‍ പങ്കുവെച്ച ഓര്‍മക്കുറിപ്പില്‍ പറഞ്ഞു. അറിയാത്ത കാര്യങ്ങള്‍ പറഞ്ഞു തരുന്നത് മാത്രമല്ല, മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്നതിലും അധ്യാപകര്‍ക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയ താരം, അച്രേക്കറുടെ വാക്കുകള്‍ ഇന്നും തന്നെ വഴിക്കാട്ടുന്നതായും കൂട്ടിച്ചേര്‍ത്തു.

share this post on...

Related posts